Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എത്രയെത്ര രാമായണങ്ങള്‍

'എത്രനാള്‍ നില്‍ക്കുമോ പര്‍വതങ്ങളും സാഗരങ്ങളും, അത്രനാള്‍ രാമകഥയും ലോകത്തില്‍ പ്രചരിച്ചീടും.'

പ്രൊഫ. കെ. ശശികുമാര്‍ by പ്രൊഫ. കെ. ശശികുമാര്‍
Aug 3, 2020, 03:00 am IST
in Samskriti

പലദേശത്തില്‍ പലവേഷത്തില്‍ പലപല ഭാഷയില്‍ രാമകഥ ഇന്നലത്തെപ്പോലെ ഇന്നും പ്രചരിക്കുന്നു. എത്രയെത്ര രാമായണങ്ങള്‍! അത്ഭുതരാമായണം, ആനന്ദരാമായണം, മഹാരാമായണം, മന്ത്രരാമായണം, വേദാന്തരാമായണം, ചാന്ദ്രരാമായണം, ലോമശരാമായണം തുടങ്ങി പത്തുമുപ്പതു രാമായണങ്ങള്‍. ഒക്കെയും വാല്മീകി രാമായണത്തിന്റെ ഉത്തേജിത പുനഃസൃഷ്ടികള്‍. സംഭവങ്ങള്‍ക്കും സംഭാഷണങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കും ഏറിയോ കുറഞ്ഞോ മാറ്റങ്ങളുണ്ടാവാം. മാനവരാശിയുടെ മഹത്തായ പൈതൃകസ്വത്താണ് ഈ ഇന്ത്യന്‍ ഇതിഹാസം. ഋഷികവി തന്നെ ഇങ്ങനെ പ്രഖ്യാപിച്ചുവല്ലോ:

‘എത്രനാള്‍ നില്‍ക്കുമോ പര്‍വതങ്ങളും സാഗരങ്ങളും, അത്രനാള്‍ രാമകഥയും ലോകത്തില്‍ പ്രചരിച്ചീടും.’  

വാല്മീകി രാമായണം കഴിഞ്ഞാല്‍ പ്രശസ്തിയില്‍ ഏറെ മുന്നിട്ടു  നില്‍ക്കുന്ന മൂന്നു കൃതികള്‍ ഹിന്ദിയിലെ തുളസീദാസ രാമായണവും തമിഴിലെ കമ്പരാമായണവും മലയാളത്തിലെ അധ്യാത്മ രാമായണം കിളിപ്പാട്ടുമാണ്. രാമായണ സാഹിത്യത്തിലെ മൂര്‍ത്തിത്രയങ്ങളാണ് കമ്പന്‍, തുളസീദാസന്‍, തുഞ്ചത്തെഴുത്തച്ഛന്‍.  

കമ്പന്‍ തമിഴില്‍ രചിച്ച രാമായണ കഥയുടെ പേര് ‘ഇരാമാവതാരം’  എന്നാണ്. തുളസീദാസന്റെ രാമോദന്തം ‘രാമചരിതമാനസം’. തുഞ്ചത്താചാര്യന്റേത് ‘അധ്യാത്മരാമായണം’. മൂന്നിലും ഏറെ പഴക്കം അവകാശപ്പെടാവുന്നത് ഇരാമാവതാരം തന്നെ.  

ബാലകാണ്ഡം തൊട്ട് യുദ്ധകാണ്ഡം വരെ വാല്മീകി രാമായണം പോലെ ആറു കാണ്ഡങ്ങള്‍. കാണ്ഡത്തെ സര്‍ഗമായാണ് വാല്മീകി തിരിച്ചിരിക്കുന്നത്. കമ്പനാവട്ടെ പടലങ്ങളായും. ഇതില്‍, ബാലകാണ്ഡത്തിലെ ആദ്യത്തെ പടലം ആറ്റു പടലം. ശ്രീരാമന്‍ അവതാരം ചെയ്ത കോസലരാജ്യത്തിന്റെ സമൃദ്ധിക്കു കാരണം സരയൂനദിയത്രെ. ഈ നദിക്കരയിലാണ് ദശരഥന്റെ തലസ്ഥാനമായ അയോധ്യ. ആറ്റുപടലം കഴിഞ്ഞാല്‍ നാട്ടുപടലം. പിന്നെ നഗരപ്പടലം. വര്‍ണനയുടെ ധാരാളിത്തം കമ്പരാമായണത്തിന്റെ പ്രത്യേകതയാണ്. ഒപ്പം ലാളിത്യവും.  

തമിഴ്‌നാട്ടിലെ പ്രധാനകേന്ദ്രങ്ങളിലെല്ലാം കമ്പന്‍ കഴകങ്ങളുണ്ട്. നാട്ടരചന്‍ കോട്ടയില്‍ കമ്പന്‍ സമാധി. ചെന്നൈയില്‍ കടല്‍തീരത്ത് കമ്പന്‍ പ്രതിമ. തമിഴര്‍ക്ക് കമ്പനോടുള്ള സ്‌നേഹാദരങ്ങള്‍ ഇത് പ്രകടമാക്കുന്നു. കമ്പരാമായണം കെ. ശ്രീധരന്‍നായര്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്.  

ഹിന്ദിയിലെ ഭക്തികാവ്യ സരണിയില്‍ തുളസീദാസന്റെ രാമചരിതമാനസത്തിന് പ്രമുഖസ്ഥാനമുണ്ട്. ഉത്തരകാണ്ഡമുള്‍പ്പെടെ ഏഴുകാണ്ഡങ്ങള്‍. വാല്മീകിയുടെ യുദ്ധകാണ്ഡം തുളസീദാസന് ലങ്കാകാണ്ഡമാണ്. ഓരോ കാണ്ഡത്തിലെയും തുടക്കത്തിലെ ദേവതാവന്ദനം, അവസാനമുള്ള ഫലശ്രുതി, ഇടയിലുള്ള സ്തുതികള്‍ എന്നിവ സംസ്‌കൃതത്തിലാണ് രചിച്ചത്. ശേഷിക്കുന്നവയാകട്ടെ ഹിന്ദിയുടെ ദേശ്യഭേദമായ ‘അവധി’ യിലും.  

ഔത്തരാഹമായ രാമചരിത മാനസത്തിന്റെ ശോഭയും സത്തയും ആവാഹിച്ചു കൊണ്ട്, ഡോ. വി.കെ ഹരിഹരനുണ്ണിത്താന്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. പൊരുളിന് ചോര്‍ച്ചയുണ്ടാകാത്ത ഈ വിവര്‍ത്തനം മലയാളത്തിന്റെ സ്വാഭാവികത വെളിപ്പെടുത്തുന്നു.  

ഭക്തിഭാവനയുടേയും ആധ്യാത്മിക ഭാഷയുടേയും പോഷണത്തിന് എഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ടാണ് ഏറെ സ്വാധീനിച്ചിട്ടുള്ളത്. ഇതിഹാസത്തിന്റെ വിദൂരവിവര്‍ത്തനമാണ് രാമായണം കിളിപ്പാട്ട്. അധ്യാത്മ രാമായണം എന്ന സംസ്‌കൃത ഗ്രന്ഥത്തെയാണ് എഴുത്തച്ഛന്‍ ഉപജീവിച്ചത്. അനേകം സദുപദേശങ്ങളും ഭക്തിസംവര്‍ധങ്ങളായ ഉപാഖ്യാനങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു.    

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

Kerala

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

India

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

News

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.