കോട്ടയം: ഉപഭോക്താക്കള്‍ക്കുള്ള വൈദ്യുതി ബില്ലും എസ്എംഎസ്സ് അറിയിപ്പും മലയാളത്തില്ക്കൂടിയാക്കാന് വൈദ്യുതി ബോര്‍ഡ് നീക്കം തുടങ്ങി. സോഫ്റ്റ് വെയര്‍ നവീകരണത്തിന്റെ ഭാഗമായി ഇതു നടപ്പാക്കുമെന്ന് ബോര്‍ഡ് ചെയര്മാന് എന്‍.എസ്. പിള്ള ജന്മഭൂമിയോടു പറഞ്ഞു.
പ്രതിമാസവും ദൈ്വമാസവുമായി വരുന്ന ബില്ലുകള്‍ ഇപ്പോള്‍ ഇംഗ്ലീഷില്‍ മാത്രമാണ് തയാറാക്കുന്നത്. വിവരങ്ങള്‍ മലയാളത്തില്‍ക്കൂടി ഉള്‍പ്പെടുത്തും. ഉപയോക്താക്കള്‍ക്കുള്ള എസ്എംഎസ് അറിയിപ്പുകള് കൂടി മലയാളത്തിലാക്കണമെന്ന് കെഎസ്ഇബി ഓഫീസേഴ്സ് സംഘ് ഭാരവാഹികള്‍ ബോര്‍ഡ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
കൊറോണക്കാലത്ത് വൈദ്യുതി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുവാന്‍ പവര്‍ ബ്രിഗേഡ് എന്ന പേരില്‍ റിസര്‍വ് ടീമിനെ നിയോഗിക്കുവാനും കഴിഞ്ഞ ദിവസം മന്ത്രി എം.എം. മണിയുടെയും ബോര്‍ഡ് ചെയര്മാന് എന്‍.എസ്. പിള്ളയുടേയും നേതൃത്വത്തില്‍ ബോര്‍ഡിലെ തൊഴിലാളി, ഓഫീസര്‍ സംഘടനകള്‍, മാനേജ്മെന്റ് എന്നിവരുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. കൊറോണക്കാലത്ത് എന്ത് പ്രതികൂലാവസ്ഥ വന്നാലും ജനങ്ങള്‍ക്ക് തടസ്സം കൂടാതെ എല്ലാ വൈദ്യുതി സേവനങ്ങളും ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ഓണ്‍ലൈനില്‍ ഒരു വര്‍ഷത്തെ ബില്ല് ഒന്നിച്ചടയ്ക്കുന്നവര്‍ക്ക് നാലുശതമാനം ഇളവ് നല്‍കണമെന്ന ഓഫീസേഴ്സ് സംഘിന്റെ ആവശ്യത്തോട് അനുകൂലമായ പ്രതികരണമല്ല അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഓണ്‍ലൈനില്‍ കൂടുതല്‍ പേര് ഒന്നിച്ച് അടച്ചാല്‍ ബോര്‍ഡിന് അത് നഷ്ടമുണ്ടാക്കുമെന്ന അധികൃതരുടെ നിലപാടിന്റെ സാംഗത്യം മനസ്സിലാകുന്നില്ലെന്ന് കെഎസ്ഇബി ഓഫീസേഴ്സ് സംഘ് പ്രസിഡന്റ് യു.വി. സുരേഷ് പറഞ്ഞു. കൊറോണക്കാലത്ത് ഓഫീസില്‍ എത്തണമെന്ന് പറയുന്നതും പ്രായോഗികമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓഫീസര്‍മാരുടെ സംഘടനാ പ്രതിനിധികളായ ജെ. സത്യരാജന്‍ (കെ എസ് ഇ ബി ഒ എ), യു. വി സുരേഷ് (കെഎസ്ഇബി ഓഫീസേഴ്സ് സംഘ്), സുനില്‍ കെ .എസ് (കെപി ബിഒസി ), പ്രശാന്ത് പി എസ് (കെ ഇ ഒ സി), അനന്തകൃഷ്ണന് (കെഇ ഒഎഫ്) എന്നിവരും ജീവനക്കാരുടെ സംഘടനാ പ്രതിനിധികളായ കെ. ജയപ്രകാശ് (സിഐടിയു), എം.പി ഗോപകുമാര്‍ (എഐടിയുസി), കഴിവൂര്‍ സുരേഷ് (ഐഎന്‍ടിയുസി), രാജേഷ് കുമാര്‍ എസ് (ഐ എന്‍ ടി യു സി), പ്രദീപ് നെയ്യാറ്റിന്‍കര (യു ഡി ഇ ഇ എഫ്ഐ എന്‍ ടി യു സി), ഗിരീഷ് കുളത്തൂര്‍ (വി എം എസ്), നജീബ് ബാബു (എസ് ടി യു) എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: