കോഴിക്കോട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചതോടെ കോഴിക്കോട് നഗരത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. കോഴിക്കോട് കോര്‍പറേഷനിലെ വലിയങ്ങാടി, മൂന്നാലിങ്ങല്‍ വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചതോടെയാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്.
വലിയങ്ങാടി വാര്‍ഡില്‍പ്പെട്ട മിഠായിത്തെരുവിലെ കടകള്‍ അടപ്പിച്ചു. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമാണ് തുറന്നു പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ വലിയങ്ങാടി വാര്‍ഡിലെ തന്നെ കോര്‍ട്ട് റോഡിന്റെ വടക്കു’ഭാഗത്ത് കോടതി സമുച്ചയങ്ങള്‍, കോര്‍പറേഷന്‍ ഓഫീസ്, ഫയര്‍ സ്റ്റേഷന്‍, ആകാശവാണി നിലയം എന്നിവ ഉള്‍പ്പെട്ട പ്രദേശത്തെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മൂന്നാലിങ്ങലിലെ നേരത്തെ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു.
ഫറോക്ക് മുനിസിപ്പാലിറ്റിയിലെ കള്ളിക്കൂടം, കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തിലെ പാതിരിപ്പറ്റ വെസ്റ്റ്, പാതിരിപ്പറ്റ ഈസ്റ്റ്. പിലാച്ചേരി, കക്കട്ടില്‍ സൗത്ത്, കക്കട്ടില്‍ നോര്‍ത്ത്, ഒതയോത്ത്, കുണ്ടുകടവ്, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ അയോള്‍പ്പടി. കുറ്റ്യാടിയിലെ പൂളത്തറ, കുറ്റ്യാടി, കമ്മനത്താഴം, ഓമശ്ശേരിയിലെ ഓമശ്ശേരി ഈസ്റ്റ്, പുത്തൂര്‍, മങ്ങാട് ഈസ്റ്റ് എന്നിവയാണ് ഇന്നലെ പ്രഖ്യാപിച്ച പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: