കരുനാഗപ്പള്ളി: ഓച്ചിറ ബ്ലോക്ക് പരിധിയിലെ വിവിധ കേന്ദ്രങ്ങളില്‍ കോവിഡ് പ്രതിരോധത്തിനായി പ്രാഥമിക ചികിത്സാകേന്ദ്രങ്ങള്‍ ഒരുങ്ങുന്നു. തൊടിയൂര്‍ പഞ്ചായത്തില്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിങ് കോളേജിലെ പുതിയ കെട്ടിടം, തഴവ പഞ്ചായത്തിലെ കുതിരപ്പന്തി കോസ്മോ കണ്വെന്ഷന് സെന്റര്‍, ആലപ്പാട് പഞ്ചായത്തില്‍ മൂക്കുംപുഴ ക്ഷേത്ര ആഡിറ്റോറിയം എന്നിവയും ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളാകും. 550 ഓളം കിടക്കകളുണ്ട്.
കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്കൂളില്‍ നിലവില്‍ നൂറുപേര്‍ക്കുള്ള ചികിത്സാസൗകര്യങ്ങളും ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരുടെയും ശുചീകരണ തൊഴിലാളികളുടെയും സേവനവും ലഭ്യമാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
ഓച്ചിറ, ക്ലാപ്പന, കുലശേഖരപുരം പഞ്ചായത്തുകളില്‍ നിലവില്‍ നിരീക്ഷണകേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങള്‍ ഒഴിയുന്ന മുറയ്ക്ക് കൂടുതല്‍ ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിക്കും. നൂറിലധികം കിടക്കകള്‍ സ്ഥാപിച്ചിട്ടുള്ള കരുനാഗപ്പള്ളിയിലെ ഫിഷറീസ് സ്കൂളിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായിരിക്കും ആദ്യം ആരംഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: