വിതുര: സമീപ പഞ്ചായത്തുകളില്‍ കൂടുതല്‍ പേര്‍ക്കു രോഗം ബാധിച്ച സാഹചര്യത്തില്‍ കൊറോണ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി വിതുര ഗ്രാമപഞ്ചായത്തില്‍ കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തി. ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും. പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനപ്രകാരം പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും സഹകരണത്തോടെയാണു നിയന്ത്രണങ്ങളേര്‍പ്പെടുത്തിയത്. ഇതു പരാമര്‍ശിച്ച് നിയന്ത്രണ പട്ടികയും പഞ്ചായത്ത് കമ്മറ്റി പുറത്തിറക്കി.
എല്ലാ വ്യാപാരസ്ഥാപനങ്ങളും ശുചീകരിക്കണം. ടെക്‌സ്റ്റയില്‍സ്, ഫാന്‍സി, ജൂവലറി എന്നിവിടങ്ങളില്‍ ഒരേസമയം അഞ്ച് പേരില്‍ കൂടുതല്‍ കയറാന്‍ അനുവാദമില്ല. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന എല്ലായിടത്തും കൊറോണ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. ആള്‍ക്കൂട്ടം പൂര്‍ണമായും ഒഴിവാക്കണം. മാവേലിസ്റ്റോര്‍, അക്ഷയ, ബാങ്കുകള്‍ എന്നിവിടങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനും നിര്‍ദേശമുണ്ട്.
ഓട്ടോറിക്ഷകള്‍ പോലീസ് സ്റ്റേഷനില്‍ നിന്നും നല്‍കിയിട്ടുള്ള ഒറ്റ, ഇരട്ട അക്കങ്ങള്‍ എന്നീ ക്രമത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം ഓടേണ്ടതാണ്. വാഹനങ്ങളില്‍ നടത്തുന്ന വഴിയോര കച്ചവടം പൂര്‍ണമായും നിരോധിച്ചു. മാസ്‌ക് ധരിക്കാത്തതു ഉള്‍പ്പെടെയുള്ള പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ക്കുമേല്‍ കര്‍ശനനടപടി കൈക്കൊള്ളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: