കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ പിടിയിലായ സ്വപ്ന സുരേഷും സന്ദീപും ബെംഗളൂരുവില്‍ എത്തിയത് തിരിച്ചറിയാതെയിരിക്കാന്‍ വേഷപ്രച്ഛന്നരായി. പര്‍ദ്ദ ധരിച്ചും ഹെയര്‍ സ്റ്റൈല്‍ മാറ്റിയുമാണ് ഇവര്‍ ബെംഗളൂരുവില്‍ എത്തിയത്. പിടിക്കപെടുമ്പോള്‍ ആര്‍ക്കും ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത രൂപമാറ്റമായിരുന്നു ഇവരുടേത്. പിടിക്കെപ്പെടുന്നതിന് രണ്ടുദിവസം മുമ്പാണ് ഇവര്‍ ബെംഗളൂരുവില്‍ എത്തിയത്. സന്ദീപാണ് കാറോടിച്ചിരുന്നത്. സ്വപ്നയുടെ ഭര്‍ത്താവും മക്കളും ഒപ്പമുണ്ടായിരുന്നതായാണ് വിവരം.
സന്ദീപ് നായരും അടിമുടി മാറിയിരുന്നു. മുടി വെട്ടിയൊതുക്കിയും മീശയെടുത്തുമാണ് ബെംഗളൂരില്‍ എത്തിയത്. യാത്രാമധ്യേ പലയിടങ്ങളിലും ഇവര്‍ താമസിച്ചിരുന്നു. ബെംഗളൂരുവില്‍ ആദ്യം താമസിച്ചത് ബിടിഎം ലേ ഔട്ടിലെ ഹോട്ടലിലാണ്. പിന്നീട് കോറമംഗലയിലെ ഒക്ടേവ് ഹോട്ടലിലേക്ക് മാറി. ഭര്‍ത്താവിനും രണ്ടുമക്കള്‍ക്കുമൊപ്പം ബെംളൂരുവിലെ കോറമംഗല 7 ബ്ലോക്കിലെ അപാര്‍ട്ട്മെന്റ് ഹോട്ടലിലായിരുന്നു സ്വപ്ന. ഇവിടെ നിന്നാണ് സ്വപ്നയെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്.
പാസ്പോര്‍ട്ടുകളും 2.5 ലക്ഷം രൂപയും പിടിച്ചെടുത്തു
പാസ്പോര്‍ട്ടുകളും മൊബൈലുകളും 2.5 ലക്ഷം രൂപയും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. പിടിക്കപ്പെടാതെ ബെംഗളൂരുവില്‍ എത്തിയതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ഇരുവരും. എന്നാല്‍ എന്‍ഐഎ കേസ് അന്വേഷണം ഏറ്റെടുത്തതോടെ ഇരുവരുടെയും മനസ് തകര്‍ന്നു. രാജ്യം വിടാനുള്ള പദ്ധതിയോടെയാണ് സ്വപ്നയും സന്ദീപും ബെംഗളൂരുവിലേക്ക് കടന്നതെങ്കിലും കസ്റ്റംസിനൊപ്പം എന്‍ഐഎയും അന്വേഷിക്കുന്നുണ്ടെന്ന വിവരം അറിഞ്ഞതോടെ കീഴടങ്ങാനുളള ആലോചനയിലായിരുന്നു ഇവര്‍. ഇത്രവേഗം കേസ് എന്‍ഐഎയ്ക്ക് വിടുമെന്ന് ഇവര്‍ സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാകില്ല. സംസ്ഥാന സര്‍ക്കാരും പോലീസും പൂര്‍ണ്ണമായി ഒപ്പമുള്ളപ്പോള്‍ കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് രക്ഷപെടാനാകുമെന്ന കണക്കുകൂട്ടലിലായിരുന്നു ഇരുവരും. ഹൈക്കോടതിയില്‍ ചൊവ്വാഴ്ച പരിഗണിക്കുന്ന സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ തിരുമാനത്തിന് ശേഷം കീഴടങ്ങാനായിരുന്നു ഇവര്‍ ലക്ഷ്യമിട്ടത്.
ഫോണുകള്‍ ഓണായത് തിരിച്ചടിയായി
നാടകീയ നീക്കത്തിലൂടെയാണ് എന്‍ഐഎ സ്വപ്നയെ പിടികൂടിയത്. അവരുടെ പല ഫോണ്‍നമ്പറുകളില്‍ ഒന്ന് പെട്ടെന്ന് പ്രവര്‍ത്തനക്ഷമമായപ്പോഴാണ് ഒളിയിടം അന്വേഷണ ഏജന്‍സികള്‍ക്ക് മനസ്സിലായത്. കേസില്‍ ഉള്‍പ്പെട്ടവര്‍ തെളിവുകള്‍ നിശിപ്പിക്കുന്നതിന് മുമ്പ് തന്നെ അതിവേഗം നീങ്ങാന്‍ എന്‍ഐഎ തീരുമാനിച്ചതിന്റെ ഭാഗമായാണ് സ്വപ്നയെയും സന്ദീപിനെയും കസ്റ്റഡിയില്‍ എടുത്തതും മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറിന്റെ ഫഌറ്റ്് റെയ്ഡ് ചെയ്തതും. ഒരു കൂടിയാലോചനയ്ക്കും കാത്തുനില്‍ക്കാതെ ചടുലമായി നീങ്ങാന്‍ എന്‍ഐഎയ്ക്കു ദല്‍ഹിയില്‍ നിന്നു കിട്ടിയ നിര്‍ദേശത്തിന്റെ ഭാഗമായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: