Categories: Thiruvananthapuram

പരാധീനതകളെ മനസിന്റെ ഉള്‍ക്കരുത്തുകൊണ്ട് നേരിട്ട് പരീക്ഷയെന്ന കടമ്പ കടന്നിരിക്കുകയാണ് അക്ഷയ് കൃഷ്ണ

പരാധീനതകളെ മനസിന്റെ ഉള്‍ക്കരുത്തുകൊണ്ട് നേരിട്ട് പരീക്ഷയെന്ന കടമ്പ കടന്നിരിക്കുകയാണ് അക്ഷയ് കൃഷ്ണ.

Published by

തിരുവനന്തപുരം: പരാധീനതകളെ മനസിന്റെ ഉള്‍ക്കരുത്തുകൊണ്ട് നേരിട്ട് പരീക്ഷയെന്ന കടമ്പ കടന്നിരിക്കുകയാണ് അക്ഷയ് കൃഷ്ണ. ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങി വീട്ടുകാരുടെയും നാട്ടുകാരുടെയും അഭിമാനമായിരിക്കുകയാണ് അക്ഷയ്.  

ജന്മനാല്‍ രണ്ടു കണ്ണുകളുടെയും കാഴ്ചയില്ലാതിരുന്ന അക്ഷയ് ഏഴാം ക്ലാസ്സു വരെ ജഗതിയിലെ ഭിന്നശേഷിക്കാര്‍ക്കുള്ള വിദ്യാലയത്തിലാണ് പഠിച്ചത്. തുടര്‍ന്ന് എസ്എംവി സ്‌കൂളില്‍ പഠിച്ച അക്ഷയ് തന്റെ കഠിന പരിശ്രമത്തിലൂടെയാണ് ഈ ഉന്നത വിജയം കരസ്ഥമാക്കിയത്.  

സര്‍ക്കാര്‍ നിയോഗിച്ചയാളുടെ സഹായത്താലാണ് അക്ഷയ് കൃഷ്ണ പരീക്ഷയെഴുതിയത്. മാതാപിതാക്കളുടെയും അധ്യാപകരുടെയും പ്രോത്സാഹനമാണ് ഈ വിജയത്തിന് പിന്നിലുള്ളത്. മാതാപിതാക്കളോടും അധ്യാപകരോടുമുള്ള സ്‌നേഹം അക്ഷയുടെ വാക്കുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. നെയ്യാറ്റിന്‍കര ധനുവച്ചപുരം സ്വദേശിയും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനുമായ സുരേന്ദ്രന്റെയും രാജശ്രീയുടെയും മകനാണ് ഈ മിടുക്കന്‍. സഹോദരന്‍ സൂരജ് കൃഷ്ണ.  

കാഴ്ച ഇല്ലായ്മയെ ഉള്‍ക്കാഴ്ച കൊണ്ടു തോല്‍പ്പിച്ച അക്ഷയ് കൃഷ്ണനെ മേലാറന്നൂരിലെ ക്വാര്‍ട്ടേഴ്‌സിലെത്തി രാഷ്‌ട്രീയ വികലാംഗ് സംഘ് പ്രവര്‍ത്തകര്‍ ആദരിച്ചു. രാഷ്‌ട്രീയ വികലാംഗ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി മലയിന്‍കീഴ് പ്രേമന്‍, വൈസ് പ്രസിഡന്റ് സുമേഷ്, സംസ്ഥാന കോര്‍ കമ്മറ്റിയംഗം കരകുളം അരുണ്‍ എന്നിവര്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക