Categories: Idukki

ജന്മഭൂമി വാര്‍ത്ത ഫലം കണ്ടു; ഇരട്ടയാര്‍ നോര്‍ത്ത് റോഡിന് ശാപമോക്ഷമാകുന്നു

2.2 കി.മീ. ആണ് റോഡിന്റെ ദൈര്‍ഘ്യം. നിലവില്‍ ഈ റോഡിന്റെ വിവിധ ഭാഗങ്ങള്‍ വലിയ തോതില്‍ തകര്‍ന്ന് കുണ്ടും കുഴിയുമായി കിടക്കുകയാണ്. ബസ് ഉള്‍പെടെയുള്ള വലുതും ചെറുതുമായ നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്ന വഴി കൂടിയാണിത്.

Published by

കട്ടപ്പന: ഇരട്ടയാര്‍ പഞ്ചായത്ത് റോഡ് നവീകരണത്തിനായി 45 ലക്ഷം വകയിരുത്തിയിരുത്തി. മഴ മാറുന്നതോടുകൂടി റോഡിന്റെ ടാറിങ് പണികള്‍ ആരംഭിക്കും. നടപടി ജന്മഭൂമിയുടെ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍.

2.2 കി.മീ. ആണ് റോഡിന്റെ ദൈര്‍ഘ്യം. നിലവില്‍ ഈ റോഡിന്റെ വിവിധ ഭാഗങ്ങള്‍ വലിയ തോതില്‍ തകര്‍ന്ന് കുണ്ടും കുഴിയുമായി കിടക്കുകയാണ്. ബസ് ഉള്‍പെടെയുള്ള വലുതും ചെറുതുമായ നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്ന വഴി കൂടിയാണിത്. ചില ഭാഗങ്ങളില്‍ റോഡിന് വീതി കുറവും ഉണ്ട്. വാഹന യാത്രികരും കാല്‍നടയാത്രികരും ഈ റോഡിനെ ആശ്രയിക്കുന്ന പ്രദേശവാസികള്‍ ഉള്‍പെടെ ഉള്ളവര്‍ റോഡിന്റെ ദുര്‍ഘട അവസ്ഥയില്‍ പ്രതിസന്ധിയിലാണ്.  

റോഡിന്റെ ദുരവസ്ഥ കാട്ടി കഴിഞ്ഞമാസം അവസാനം ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു. മുമ്പ് പഞ്ചായത്ത് റോഡ് നവീകരണത്തിന് ആദ്യ ഘട്ടത്തില്‍ 30 ലക്ഷം അനുവദിച്ചെങ്കിലും ഈ തുക ഉപയോഗിച്ച് റോഡ് നവീകരണം പൂര്‍ത്തിയാകില്ലെന്ന് കണ്ടെത്തുകയായിരുന്നു.  

റോഡുവായി ബന്ധപ്പെട്ട് കിടക്കുന്ന ഗ്രാമപഞ്ചായത്തിലെ മെമ്പര്‍മാരുടെ സഹകരണത്തോടെ വീണ്ടും 15 ലക്ഷം കൂടി വകയിരുത്തിയത്.ഇതില്‍ 30 ലക്ഷം രൂപയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. ബാക്കി പതിനഞ്ച് ലക്ഷത്തിന്റെ ടെണ്ടര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by