ആലപ്പുഴ: കൊറോണ പടര്‍ന്നതോടെ ഓക്സിജന്റെ ഉപയോഗം ക്രമാതീതമായി വര്‍ദ്ധിച്ചപ്പോള്‍ നിശബദ യോദ്ധാവായി മാറിയത് പെസോ. ഒരു പരാതിയുമില്ലാതെ രാജ്യമൊട്ടുക്കും ഓക്സിജന്‍ എത്തിക്കുന്നതില്‍ പെസോ വിജയിച്ചു. ഭാരത സര്‍ക്കാരിന്റെ കീഴിലുള്ള പെട്രോളീയം ആന്‍ഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തനം ഇതോടെ അഭിമാനകരമായി മാറി.
ഓക്സിജന്റെ ആവശ്യം കണ്ടറിഞ്ഞ് കേരളത്തിലെ ഇരുപത്തിരണ്ട് ഉത്പാദന പ്ലാന്റുകളും തുടര്‍ച്ചയായി പ്രവര്‍ത്തിക്കാന്‍ മാര്‍ച്ച് 24ന് കേരള ഡെപ്യുട്ടി ചീഫ് കണ്ട്രോളര് ഡോ.ആര്. വേണുഗോപാല്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
കാര്യങ്ങള്‍ മുന്‍കൂട്ടിക്കണ്ട് ഓക്സിജന്‍ ഫില്ലിങ് പഌന്റുകള്ക്കും, വിതരണക്കാര്‍ക്കും നിര്‍ദേശം നല്കി. കേരളത്തെ കൂടാതെ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്കും ഒക്സിജന്‍ നല്കി.അഞ്ഞൂറു പുതിയ ഓക്സിജന്‍ സിലിണ്ടറുകള്‍ കേരളത്തിലെത്തിച്ചു.
കമ്മീഷന് അനുമതിയോടൊപ്പം ആവശ്യമെങ്കില്‍ ആശുപത്രികള്‍ക്കു ഓക്സിജന്‍ സംഭരണ ടാങ്കുകളുടെ ലൈസന്‍സും പെസോ നല്‍കും. രാജ്യത്തെ ആശുപത്രികളില്‍ കൊറോണ കാലത്ത് പ്രതിമാസ ഓക്സിജന്‍ ഉപയോഗം 902 മെട്രിക് ടണ്ണില്‍ നിന്ന് 1256 മെട്രിക് ടണ്ണിലെത്തി. ജൂലൈയില്‍ ഉപയോഗം 1971.56 മെട്രിക് ടണ്ണിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിലെ പ്രതിദിന ഓക്സിജന്റെ ആവശ്യകത 24.78 മെട്രിക് ടണ്‍ ആണ്. എന്നാല്‍ പെസോ ഉപദേശ പ്രകാരം 76.26 മെട്രിക് ടണ്‍ അധിക സംഭരണം നടത്തി. വ്യവസായ ആവശ്യത്തിനുള്ള ഓക്സിജന്‍ നിര്‍മ്മിക്കുന്ന കൊച്ചി റിഫൈനറിയിലുള്ള എയര്പ്രോഡക്ട്സ് ഇന്ത്യ ലിമിറ്റഡിനോടും കൊച്ചി ഷിപ്പിയാര്ഡിലുള്ള കൊച്ചി എയര്‍ പ്രോഡക്ട്സ് കമ്പിനിയോടും ആവശ്യമെങ്കില്‍ മെഡിക്കല്‍ ഓക്സിജന്‍ ഉത്പ്പാദിപ്പിക്കണണമെന്ന് പെസോയുടെ ആവശ്യം കമ്പിനികള്‍ അംഗീകരിച്ചു. രോഗികളുടെ വര്‍ദ്ധനവ് ഉണ്ടായാല്‍ മെഡിക്കല്‍ ഓക്സിജന്‍ നല്കാന് കേരള ഓക്സിജന്‍ പഌന്റുകള്‍ സജ്ജമാണെന്ന് വേണുഗോപാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: