അഞ്ചാം മാസത്തിലെ ഗര്‍ഭരക്ഷ
ശതാവരിക്കിഴങ്ങ്, അമൃത്, കുറുന്തോട്ടിവേര്, ദേവതാരം ഇവ ഓരോന്നും 15 ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി കഷായമെടുത്ത് 100 മില്ലി പശുവിന് പാലും ചേര്‍ത്ത് കുറുക്കി വറ്റിച്ച് 100 മില്ലിയാകുമ്പോള്‍ വാങ്ങി ഒരു സ്പൂണ്‍ സുകുമാരഘൃതം ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴശേഷവും സേവിക്കുക.
അഞ്ചാം മാസത്തില്‍ ഗര്‍ഭിണികളില്‍ പഞ്ചസാരയുടെ അളവു കൂടാനും കൈകാലുകളിലും മുഖത്തും അല്‍പ്പം നീര്ക്കോളുണ്ടാവാനും സാധ്യതയുണ്ട്. ഇങ്ങനെ കണ്ടാല്‍ ഞെരിഞ്ഞില്‍, തഴുതാമ വേര്, ചെറൂള, കടുക്കാത്തൊണ്ട് ഇവയോരോന്നും അഞ്ചുഗ്രാം വീതം രണ്ട് ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് അരിച്ചെടുത്ത് കുടിക്കുക. അതോടെ ഗര്‍ഭിണികളിലെ മൂത്രതടസ്സവും നീര്‍വീക്കവും മാറും. കഴുത്തിനു കീഴെ സര്‍വാംഗം പിണ്ഡതൈലം തേച്ചു കുളിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: