ന്യൂയോര്‍ക്ക് : കോവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ ഒത്തുചേരല്‍ നിരോധിച്ചിരിക്കുന്നതിനാല്‍ ഫൊക്കാന ദേശീയ കണ്‍വന്‍ഷന്‍ 2021 ജൂലൈയില്‍ നടത്താന്‍ തീരുമാനിച്ചു. കണ്‍വന്‍ഷനും തെരഞ്ഞെടുപ്പും 2021 ജൂലൈ 31 മുന്‍പായി പൂര്‍ത്തീകരിക്കണമെന്ന പ്രമേയം ഫൊക്കാന നാഷനല്‍ കമ്മിറ്റി അംഗീകരിച്ചു. അടുത്തമാസം 9-12 തീയതികളില്‍ അറ്റ്‌ലാന്റിക് സിറ്റിയിലെ പ്രസിദ്ധമായ ബാലിസ് കാസിനോ റിസോര്‍ട്ടിലായിരുന്നു കണ്‍വന്‍ഷന്‍ നടക്കേണ്ടിയിരുന്നത്.
കൊറോണവൈറസ് നമ്മുടെ സമൂഹത്തിലും സമ്പദ്വ്യവസ്ഥയിലും സാമൂഹ്യ വ്യവസ്ഥയിലും വളരെയധികം മാറ്റങ്ങള്‍ വരുത്തിയുട്ടുണ്ട്.ലോകം മുഴുവന്‍ കൊറോണ വൈറസ് മൂലം വിഷമത അനുഭവിക്കുന്ന ഈ അവസരത്തില്‍ എല്ലാ സാമൂഹ്യ ഒത്തുകുടലുകളും അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചിട്ടുണ്ട് . അതത് സ്ഥലത്തെ ഗവണ്‍മെന്റുകള്‍ എടുക്കുന്ന തിരുമാനങ്ങള്‍ക്ക് അനുസരിച്ചും അതുമായി സഹകരിച്ചും മാത്രമേ നമുക്കും മുന്നോട്ടു പോകുവാന്‍ സാധിക്കുകയുള്ളു. ഈ വര്‍ഷം ഫൊക്കാന കണ്‍വന്‍ഷന്‍ നടത്തുവാന്‍ സാധിക്കുമെന്നു തോന്നുന്നില്ല, അതുപോലെ തന്നെ ജനറല്‍ കൗണ്‍സിലും. അതുകൊണ്ടാണ് നാഷണല്‍ കമ്മിറ്റിക്ക് പ്രമേയം പാസ്സാക്കേണ്ടി വന്നത് .
പ്രസിഡന്റ് മാധവന്‍ ബി നായരും കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോയി ചക്കപ്പനും ബാലിസ് കാസിനോ അധിക-തരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ 2021 ജൂലൈ 15 മുതല്‍ 18 വരെ കണ്‍വെന്‍ഷന്‍ സെന്റര്‍ ഒഴിവുണ്ട്. ഈ തിയതി എക്‌സിക്യൂട്ടീവ് കമ്മിറ്റി റെക്കമെന്‍ഡ് ചെയ്തിരുന്നു .നാഷനല്‍ കമ്മിറ്റി ഈ തീയതി അംഗീകരിക്കുകയും ചെയ്തു.
ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ആയ ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ , സെക്രട്ടറി ടോമി കോക്കാട്ട് , ട്രഷറര്‍ സജിമോന്‍ ആന്റണി, എക്‌സ്. വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി വിജി നായര്‍, ജോയിന്റ് ട്രഷര്‍ പ്രവീണ്‍ തോമസ്, ജോയിന്റ് അഡീഷണല്‍ ട്രഷര്‍ ഷീല ജോസഫ്. വിമെന്‍സ് ഫോറം ചെയര്‍ ലൈസി അലക്‌സ്, ട്രസ്ടി ബോര്‍ഡ് ചെയര്‍മാന്‍ മാമന്‍ സി ജേക്കബ്, കണ്‍വെന്‍ഷന്‍ ചെയര്‍ ജോയി ചക്കപ്പന്‍, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍, അഡൈ്വസറി കമ്മിറ്റി ചെയര്‍ ടി.എസ് . ചാക്കോ. ട്രസ്റ്റീ ബോര്‍ഡ് സെക്രട്ടറി വിനോദ് കെആര്‍കെ റീജനല്‍ വൈസ് പ്രസിഡന്റ്മാരായ ബിജു ജോസ്, ശബരി നായര്‍, എല്‍ദോ പോള്‍, ബാബു സ്റ്റീഫന്‍, ജോണ്‍ കല്ലോലിക്കല്‍, രഞ്ജിത് പിള്ളൈ ,ബൈജു പകലോമറ്റം നാഷണല്‍ കമ്മിറ്റി മെംബേര്‍സ് ആയ അലക്‌സ് എബ്രഹാം ,അപ്പുകുട്ടന്‍ പിള്ളൈ , ബോബന്‍ തോട്ടം , ദേവസി പാലാട്ടി , ജോസഫ് കുന്നേല്‍ , ജോയി ഇട്ടന്‍, മാത്യു ഉമ്മന്‍, രാജീവ് കുമാരന്‍, സജി എം പോത്തന്‍ , വര്‍ഗീസ് തോമസ് , സണ്ണി ജോസഫ് , സ്റ്റാന്‍ലി ഏതുനികള്‍ , റ്റീനാ കല്ലുകവെങ്കില്‍, നിബിന്‍ ജോസ് തുടങ്ങിയവര്‍ നാഷനല്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: