Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സമ്പര്‍ക്കത്തില്‍ കൂടി രോഗം: കണ്ണൂരില്‍ സ്ഥിതി അതീവ ഗുരുതരം

കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് മരിച്ച ബ്ലാത്തൂര്‍ സ്വദേശിയായ എക്‌സൈസ് ഉദ്യോഗസ്ഥന് എവിടെ നിന്ന് രോഗം ബാധിച്ചുവെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. പൂര്‍ണ്ണ ആരോഗ്യവാനായ സുനില്‍ കോവിഡ് ബാധിച്ച് ദിവസങ്ങള്‍ക്കകം മരണപ്പെടുകയായിരുന്നു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 19, 2020, 10:31 pm IST
in Kannur

കണ്ണൂര്‍: കണ്ണൂരില്‍ കോവിഡ് സമൂഹവ്യാപനമില്ലെന്ന് അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴും സ്ഥിതി അതീവ ഗുരുതരമെന്ന് സൂചന. സമ്പര്‍ക്കത്തില്‍ക്കൂടിയുള്ള രോഗവ്യാപനത്തിന്റെ സ്രോതസ്സുകള്‍ കണ്ടെത്താന്‍ സാധിക്കാത്തതാണ് അധികൃതരെയും ആശങ്കയിലാഴ്‌ത്തുന്നത്. തലശ്ശേരി ധര്‍മ്മടത്ത് മരിച്ച ആയിഷ, കണ്ണൂര്‍ സബ്ബ് ജയിലിലെ രണ്ട് റിമാന്റ് പ്രതികള്‍, അയ്യന്‍കുന്നിലെ ആദിവാസി യുവതി, കഴിഞ്ഞദിവസം മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ സുനില്‍, രോഗം സ്ഥിരീകരിച്ച പതിനാലുകാരന്‍ തുടങ്ങിയവരുടെ രോഗപകര്‍ച്ചയുടെ ഉറവിടമാണ് ഇതുവരെ കണ്ടെത്താന്‍ സാധിക്കാത്തത്. അന്വഷേണത്തില്‍ രോഗം പകര്‍ന്നതിലുള്ള സാധ്യതയല്ലാതെ കൃത്യമായ സ്രോതസ്സ് കണ്ടെത്താനായിട്ടില്ല.

കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് മരിച്ച ബ്ലാത്തൂര്‍ സ്വദേശിയായ എക്‌സൈസ് ഉദ്യോഗസ്ഥന് എവിടെ നിന്ന് രോഗം ബാധിച്ചുവെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. പൂര്‍ണ്ണ ആരോഗ്യവാനായ സുനില്‍ കോവിഡ് ബാധിച്ച് ദിവസങ്ങള്‍ക്കകം മരണപ്പെടുകയായിരുന്നു. ഇതും ആശങ്കയുണ്ടാക്കുന്നുണ്ട്. സുനിലിന്റെ സമ്പര്‍ക്കപ്പട്ടിക വലിയതായതിനാല്‍ ഇരിക്കൂര്‍ മേഖലയിലെ വിവിധ പ്രദേശങ്ങള്‍ ഇപ്പോള്‍ പൂര്‍ണ്ണമായും അടച്ചിട്ടിരിക്കുകയാണ്.

കണ്ണൂരില്‍ 14 കാരന് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ കോര്‍പറേഷന്‍ പരിധിയിലെ 11 ഡിവിഷനുകള്‍ പൂര്‍ണ്ണമായും അടച്ചു. മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെ മറ്റൊന്നും തുറക്കാന്‍ അനുവാദമില്ല. ഇട റോഡുകളെല്ലാം ബാരിക്കേഡ് സ്ഥാപിച്ച് ഗതാഗതം നിരോധിച്ചു. ആളുകള്‍ക്ക് പുറത്തിറങ്ങാനും അനുവാദമില്ല. ദീര്‍ഘദൂര ബസ്സുകള്‍ ഒഴികെ നഗരത്തില്‍ പ്രവേശിക്കുന്ന മറ്റ് ബസ്സുകള്‍ക്കും നിയന്ത്രണമുണ്ട്. കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ നാല്‍പത് പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ ഇതുവരെ 332 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 225 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്റെ സമ്പര്‍ക്കപ്പട്ടിക വിപുലമായതിനാല്‍ സ്ഥിതി ഗുരുതരമാണെന്നും ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നുമാണ് മന്ത്രി ഇ.പി. ജയാജന്‍ പ്രതികരിച്ചത്. സമൂഹവ്യാപനമില്ലെന്ന് അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴും സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നതും ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ മുന്‍കരുതലായി അടച്ചിടുന്നതും ജനങ്ങളെ പരിഭ്രാന്തരാക്കുന്നുണ്ട്.
 

Tags: covidകോ വിഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

India

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

പ്രധാനമന്ത്രി 29ന് കേരളത്തില്‍

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം: ആവശ്യവുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

സ്വർണവില ഒരുലക്ഷത്തിൽ താഴേക്കു വീണു: വിലയിടിയാൻ കാരണം ഇത്

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.