തളിപ്പറമ്പ്: കോവിഡ്-19 ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന സിവില്‍ എക്സൈസ് ഓഫീസറുടെ നില അതീവ ഗുരുതരം. ബ്ലാത്തൂര്‍ സ്വദേശിയും 28 കാരനുമായ ഇയാള്‍ മട്ടന്നൂര്‍ എക്സൈസ് ഓഫീസിലെ ഡ്രൈവറാണ്. കഴിഞ്ഞ 15 നാണ് ന്യൂമോണിയയും ശ്വാസമുട്ടലും അനുഭവപ്പെട്ട ഇയാളെ കണ്ണൂരിലെ കൊയിലി ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലെത്തിച്ചത്.
കോവിഡ് രോഗികള്‍ക്കുള്ള പ്രത്യേക ഐ സി യു വില്‍ കഴിയുന്ന യുവാവ് വെന്റിലേറ്ററില്‍ അതീവ ഗുരുതരനിലയില്‍ കഴിയുകയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. എക്സൈസ് റെയിഡില്‍ പങ്കെടുക്കുന്നതിനിടയിലാണ് കോവിഡ് ബാധിച്ചതെന്നാണ് സൂചനയെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഇയാളോടൊപ്പം ജോലിചെയ്ത എല്ലാ ജീവനക്കാരോടും ക്വാറന്റീനില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: