ഗുരു- നമസ്‌തേ. അദ്യതന പാഠസ്യ ആരംഭം കുര്‍മ്മഃ (നമസ്‌തേ .ഇന്നത്തെ പഠനമാരംഭിക്കാം)
ശിഷ്യ- ആം ഗുരോ. പ്രാര്‍ത്ഥനാം കരോമി വാ? (ശരി. പ്രാര്‍ത്ഥന ചൊല്ലട്ടെ?
ഗുരു-ആം സര്‍വേ മിളിത്വാ കുര്‍വന്തു. (എല്ലാവരും ഒന്നിച്ച് ചൊല്ലൂ)
ശാരദാം വരദാം ദേവീം
വിദ്യാബുദ്ധിപ്രദായിനീം
നമാമി താം ജഗദ്വന്ദ്യാം
വീണാപുസ്തകധാരിണീം
ഗുരും ജ്ഞാനപ്രദം പൂജ്യം
അജ്ഞാനതിമിരാപഹം
ത്രിമൂര്‍ത്തിരൂപം സര്‍വജ്ഞം
സര്‍വദം പ്രണമാമ്യഹം.
ഗുരു- ഉത്തമം. ആദ്യതന പാഠരൂപേണ ഏതാന്‍ പ്രാര്‍ത്ഥനാശ്ലോകാന്‍ ഏവ പരിശീലയാമഃ (നന്നായി. ഇന്നത്തെ പഠനമായി ഈ പ്രാര്‍ത്ഥനാ ശ്ലോകങ്ങള്‍ തന്നെ പരിശീലിക്കാം)
ശിഷ്യ- അസ്തു ഗുരോ!
ഗുരു- അത്ര പ്രഥമശ്ലോകസ്യ ക്രിയാപദം കിം? (ഇവിടെ ചൊല്ലിയ ആദ്യ ശ്ലോകത്തിന്റെ ക്രിയാപദം ഏതാണ്?)
ശിഷ്യ- നമാമി ഇതി.
ഗുരു- സാധു .സമീചീനം. കസ്യാം വിഭക്ത്യാം ഭവതി ശ്ലോകദ്വയം. (ശരി. നന്നായി. ഏത് വിഭക്തിയിലാണ് ഈ ശ്ലോകങ്ങള്‍?)
ശിഷ്യ- ദ്വിതീയാ വിഭക്ത്യാം. (ദ്വിതീയാ വിഭക്തിയിലാണീ ശ്ലോകങ്ങള്‍)
ഗുരു- ഉത്തമം. അത്ര ശാരദാം, വരദാം, ദേവീം, വിദ്യാബുദ്ധിപ്രദായിനീം ,ജഗദ്വന്ദ്യാം , വീണാപുസ്തകധാരിണീം നമാമി ഇത്യര്‍ത്ഥഃ (കൊള്ളാം. ഇവിടെ ശാരദാ എന്നതിന്റെ ദ്വിതീയാ വിഭക്തിരൂപമാണ് ശാരദാം എന്നത്. ഇതേ പോലെ രണ്ടു ശ്ലോകങ്ങളിലും ഉണ്ട്. ശാരദാം= ശാരദയെ, വരദാം= വരദയെ എന്നിങ്ങനെ മനസ്സിലാക്കണം. വിദ്യയും ബുദ്ധിയും തരുന്നവളും, ലോകം മുഴുവന്‍ വന്ദിക്കുന്നവളും, വീണയും പുസ്തകവും കൈയ്യിലുള്ളവളെയും നമിയ്‌ക്കുന്നു.)
ശിഷ്യ- ആചാര്യ! ഇതോപി വിസ്തരേണ വദതി വാ? (ആചാര്യ. ഒന്നുകൂടി വിദശമാക്കൂ)
ഗുരു- ആം. വാക്യേ ക്രിയാസൂചകം പദം ക്രിയാപദം. കര്‍ത്തൃസൂചകം പദം കര്‍ത്തൃപദം. യത് കര്‍മ്മ സൂചയതി തത്കര്‍മ്മപദം. കര്‍മ പദസ്യ ദ്വിതീയാവിഭക്തിഃ ഭവതി. അത്ര ശ്ലോക ദ്വയേപി കര്‍ത്താ അഹം. ക്രിയാ നമാമി. അന്യത് സര്‍വം പൂര്‍വം സൂചിതവത് (ശാരദാം…ഗുരും…) അവഗച്ഛതു. അനന്തരം ശ്വഃ പഠാമഃ (ശരി. വാക്യത്തില്‍ ക്രിയയെ സൂചിപ്പിക്കുന്ന പദം ക്രിയാപദം. കര്‍ത്താവിനെ സൂചിപ്പിക്കുന്ന പദം കര്‍ത്തൃ പദം, കര്‍മത്തെ സൂചിപ്പിക്കുന്നത് കര്‍മപദവും. കര്‍മ പദത്തിന് ദ്വിതീയ വരും. ഇവിടെ അഹം കര്‍ത്താവും, നമാമി ക്രിയയും, ബാക്കി മുന്‍പ് പറഞ്ഞതുപോലെ മനസ്സിലാക്കുക. കൂടുതല്‍ നാളെ പഠിക്കാം)
നമാമി വാണീമഭയപ്രദാത്രീം
ശിവം ച സര്‍വേശമുമാമഹേശം
ഗണേശമംബാസുതമാദിപൂജ്യം
വിഷ്ണും ഗുരും ജ്ഞാനമാത്മദീപം
പ്രതികരിക്കാൻ ഇവിടെ എഴുതുക: