കാഞ്ഞങ്ങാട്: സ്വകാര്യബസുകള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തി വീണിട്ടും യാതൊരു തരത്തിലുള്ള നടപടിയും സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടാകാത്ത സാഹചര്യത്തില്‍ മൂകാംബിക ട്രാവല്‍സ് സൗജന്യ യാത്രയുമായി വേറിട്ട പ്രതിഷേധ സമരം. പാണത്തൂര്‍ കാഞ്ഞങ്ങാട് റൂട്ടിലും കാഞ്ഞങ്ങാട്-കൊന്നക്കാട് റൂട്ടിലാണ് മൂകാംബിക ട്രാവല്‍സ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പ്രതിഷേധ സൂചകമായി സൗജന്യ യാത്ര നടത്തുന്നത്.
സര്‍ക്കാരിന്റെ എല്ലാ നിര്‍ദേശങ്ങളും പാലിച്ചുകൊണ്ട് മലയോരമേഖലയില്‍ കൊറോണ പ്രതിന്ധികാലത്ത് ആദ്യമായി സര്‍വീസ് നടത്തിയത് മൂകാംബിക ട്രാവല്‍സാണ്. കൂടാതെ എല്ലാമാസവും ഒന്നാം തീയതി കാരുണ്യയാത്ര നടത്തി ജില്ലയിലെ നിരവധി കിടപ്പു രോഗികള്‍ക്ക് ആശ്വാസമേകിയിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ബസുകളില്‍ കുടിവെള്ളം, സൗജന്യ വിഭവ വിതരണം എന്നിവ നടത്തിയിരുന്നു. ലോക് ഡൗണ്‍ പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചത് തൊഴിലാളികളെയാണ്. നിലനില്‍പിന് വേണ്ടിയെങ്കിലും സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടാന്‍ തയാറാകണമെന്ന് അഭ്യര്‍ഥിച്ചു കൊണ്ടാണ് ഇങ്ങനെ ഒരു പ്രതിഷേധരീതി സംഘടിപ്പിച്ചതെന്ന് ഉടമസ്ഥന്‍ വിദ്യാധരന്‍ കാട്ടൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: