Categories: Parivar

പ്രിയ വേണുവേട്ടന്‍ യാത്രയായി; നിയന്ത്രണങ്ങള്‍ക്കിടയിലും നിരവധി പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തി

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയിലും നിരവധി പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാനായി എത്തി. പ്രാന്ത സംഘചാലക് പിഇബി മേനോന്‍, പ്രാന്ത പ്രചാരക് പി.എന്‍. ഹരികൃഷ്ണ കുമാര്‍, സഹ പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്‍, പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍ കുട്ടി മാസ്റ്റര്‍ തുടങ്ങി നിരവധി പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി.

Published by

കൊച്ചി : മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ ആര്‍. വേണുഗോപാല്‍ യാത്രയായി. 12 മണിയോടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു. അന്ത്യ പ്രണാമം നല്‍കിയ ശേഷമാണ് മൃതദേഹം സംസ്‌കാരത്തിനായി പച്ചാളം പൊതു ശ്മശാനത്തിലേക്ക് കൊണ്ടുപോയത്.  

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയിലും നിരവധി പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാനായി എത്തി. പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍, പ്രാന്ത പ്രചാരക് പി.എന്‍. ഹരികൃഷ്ണ കുമാര്‍, സഹ പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്‍, പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍ കുട്ടി മാസ്റ്റര്‍, പ്രാന്ത  സഹകാര്യ വാഹ് എം. രാധാകൃഷ്ണന്‍, പ്രാന്തീയ സഹ ബൗദ്ധിക് പ്രമുഖ് പാ. സന്തോഷ്, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, അഖില ഭാരതീയ കാര്യകാരി പ്രത്യേക ക്ഷണിതാവ്‍ എസ്. സേതുമാധവന്‍, ഹൈക്കോടതി ജസ്റ്റിസ് എന്‍. നഗരേഷ്,​ ബിഎംഎസ് ദേശീയ പ്രസിഡന്റ് അഡ്വ. സി.കെ. സജി നാരായണന്‍, ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയ കുമാര്‍, അഡ്വ. കെ. രാംകുമാര്‍, നാഷണല്‍ ബുക് ട്രസ്റ്റ് മെന്പര്‍ ഇ.എന്‍. നന്ദകുമാര്‍,​ കേസരി ചീഫ് എഡിറ്റര്‍ എന്‍. ആര്‍ മധു, വീക്ഷണം ഡെപ്യൂട്ടി എഡിറ്റര്‍ പി.എന്‍. പ്രസന്ന കുമാര്‍, എംഎല്‍എ ടി.ജെ. വിനോദ്, അമൃതാ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ജഗ്ഗുസ്വാമി, മുന്‍ പ്രാന്ത കാര്യവാഹ് എ.ആര്‍. മോഹനന്‍, സീമാ ജാഗരണ്‍ മഞ്ച് ദേശീയ കണ്‍വീനര്‍ എ. ഗോപാലകൃഷ്ണന്‍, മുന്‍ പ്രാന്ത ബൗദ്ധിക് പ്രമുഖ് ടി. ആര്‍ സോമശേഖരന്‍, ബിജെപി സംസ്ഥാന സെക്രട്ടറി ടി.പി. സിന്ധുമോള്‍,  ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന്‍, രാഷ്‌ട്ര ധര്‍മ്മ പരിഷത്ത് നേതാക്കളായ എന്‍. ഗോവിന്ദ കമ്മത്ത്, പി. കുട്ടികൃഷ്ണന്‍, കെ.എസ്. ശ്രീകുമാര്‍, മുന്‍ പ്രാന്ത പ്രചാരക് പി.ആര്‍. ശശിധരന്‍, ബിഎംഎസ് നേതാവ് എന്‍.എം. സുധാകരന്‍, ഭാരതീയ അഭിഭാഷക പരിഷത്ത് നേതാക്കളായ എസ്. പ്രശാന്ത്, എം. രാജേന്ദ്രകുമാര്‍, ആര്‍എസ്എസ് ജില്ലാ സംഘചാലക് അഡ്വ. വിജയന്‍, കെഎസ്ടി എംപ്ലോയീസ് സംഘ് കെ.എസ്. അനില്‍ കുമാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts