ഹരിപ്പാട്: കൊറോണ രോഗികളുടെ എണ്ണം അടിക്കടി ഉയരുന്നതിനാല്‍ മണ്ണാറശാല നാഗരാജ ക്ഷേത്രം ഭക്തര്‍ക്കായി തുറക്കില്ലെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചു. മണ്ണാറശാല ക്ഷേത്രത്തില്‍ ജൂണ്‍ 22 വരെ നിലവിലെ സ്ഥിതി തുടരും. മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലേക്കുള്ള ഭക്തരുടെ പ്രവേശനത്തിലാണ് ക്ഷേത്ര ഭരണ സമിതി ഈ തീരുമാനം എടുത്തത്.
ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും ഭക്തര്‍ക്കായി ക്ഷേത്രം ഉടന്‍ തുറക്കേണ്ടന്നാണ് തീരുമാനം. 22വരെ ഇപ്പോഴത്തെ സ്ഥിതി തുടരും. അതിന് ശേഷം ഭക്തരുടെ ദര്‍ശനത്തില്‍ തീരുമാനമെടുക്കാമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: