Categories: Kerala

സേവാഭാരതി ഗ്രാമവൈഭവത്തിന് തുടക്കം കുറിച്ച് ഐഷാപോറ്റി എംഎല്‍എ

പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഇന്നത്തെ തന്റെ ആദ്യ പരിപാടിയാണ് സേവാഭാരതിയുടേതെന്നും നമ്മുടെ നാടിനെ ഫലവൃക്ഷത്താല്‍ സമ്പുഷ്ടമാകുന്ന ഈ പദ്ധതിക്ക് എല്ലാ വിധ ആശംസകള്‍ നേരുന്നതായും എംഎല്‍എ പറഞ്ഞു

Published by

കൊട്ടാരക്കര. സേവാഭാരതിയുടെ  ഗ്രാമ വൈഭവം വൃക്ഷ തൈനടീല്‍  യജ്ഞത്തിന്റെ താലൂക്ക് തല  ഉദ്ഘാടനം  എംഎല്‍എ  അഡ്വ. ഐഷാപോറ്റി ഫലവൃക്ഷ തൈ നട്ട് നിര്‍വഹിച്ചു. രാവിലെ എട്ടു മണിയോടെ  എംഎല്‍എ യുടെ  വസതിയില്‍  ആരോഗ്യ ഭാരതി  സംസ്ഥാന  ഓര്‍ഗനൈസിംഗ്  സെക്രട്ടറി  വാ.ബ. സജീവ്, ആര്‍എസ്എസ് പുനലൂര്‍ ജില്ലാ  സംഘചാലക് ആര്‍. ദിവാകരന്‍ എന്നിവര്‍  ഫലവൃക്ഷതൈ  എംഎല്‍എയ്‌ക്ക് കൈമാറി. തുടര്‍ന്ന്  പറമ്പില്‍  വൃക്ഷത്തൈ  നട്ടുകൊണ്ട്   ഐഷാപോറ്റി  ഗ്രാമ വൈഭവത്തിന് തുടക്കം കുറിച്ചു. കേരളം  ഫലവൃക്ഷത്താല്‍  സമ്പുഷ്ടമാക്കാന്‍ പദ്ധതിക്കാകട്ടെ എന്ന് എംഎല്‍എ ആശംസിച്ചു.   സേവാഭാരതി താലൂക്ക് സെക്രട്ടറി  എന്‍ സജികുമാര്‍  സന്നിഹിതനായിരുന്നു

എംഎല്‍എ ഐഷാപോറ്റിക്ക് ആര്‍എസ്എസ് ജില്ലാ സംഘചാലക് ആര്‍. ദിവാകരന്‍ വൃക്ഷത്തൈ കൈമാറുന്നു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക