Categories: Business

വില റെക്കോര്‍ഡ് ഉയരത്തില്‍; ജ്വല്ലറികളില്‍ പഴയ സ്വര്‍ണ വില്‍പ്പന കൂടി

Published by

തൃശൂര്‍: സ്വര്‍ണ വില കുതിച്ചുയരുമ്പോള്‍ ജ്വല്ലറികളില്‍ പഴയ സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാന്‍ തിരക്ക്. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനു ശേഷം ജ്വല്ലറികള്‍ തുറന്നപ്പോള്‍ പഴയ സ്വര്‍ണ വില്‍പ്പന കൂടിയതായി വ്യാപാരികള്‍. സ്വര്‍ണത്തിന്റെ വില റെക്കോര്‍ഡ് ഉയരത്തിലായതും സാമ്പത്തിക പ്രതിസന്ധിയുമാണ് വില്‍;പ്പനയില്‍ ഇടിവുണ്ടാകാന്‍ കാരണം. 

വിവാഹ സീസണ്‍, അക്ഷയ തൃതീയ എന്നിങ്ങനെ സ്വര്‍ണത്തിന്റെ വമ്പന്‍ വില്‍പ്പന നടക്കേണ്ട രണ്ട് മാസമാണ് കടന്നുപോയത്. ഈ സമയത്ത് ലോക്ഡൗണ്‍ കാരണം ചെറുകിട ജ്വല്ലറികള്‍ പോലും തുറന്നിരുന്നില്ല. ഇപ്പോള്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും സ്വര്‍ണാഭരണകടകള്‍ തുറക്കുകയും ചെയ്‌തെങ്കിലും വിവാഹ സീസണ്‍ തീരാറായി. മാത്രമല്ല പലരും വിവാഹങ്ങളും മറ്റും മാറ്റി വച്ചു. ഇത് ജ്വല്ലറിക്കാര്‍ക്ക് കനത്ത തിരിച്ചടിയായി.  സ്വര്‍ണത്തിന്റെ വില കുതിച്ചുയര്‍ന്നതോടെ ജ്വല്ലറികളില്‍ സ്വര്‍ണം വാങ്ങാനെത്തുന്നവരേക്കാള്‍ വില്‍;ക്കാനെത്തുന്നവരാണ് ഇപ്പോള്‍ കൂടുതല്‍. ഇപ്പോള്‍ കടകളില്‍ എത്തുന്നവരില്‍ പലരും ചെറിയ തുകയ്‌ക്കുളള സ്വര്‍ണം മാത്രമേ വാങ്ങുന്നുള്ളൂ. പണയം വെച്ചു പലിശ കൊടുക്കുന്നതിനേക്കാള്‍ നല്ലത് കൂടിയ വിലയില്‍ സ്വര്‍ണം വില്‍ക്കുന്നതാണെന്ന തിരിച്ചറിവിനെ തുടര്‍ന്ന് എല്ലാവരും സ്വര്‍ണം വിറ്റ് പണമാക്കുകയാണ്. 

സ്വര്‍ണവില ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ വില്‍പ്പന വീണ്ടും ഇടിയുകയും കൈയിലുള്ള പഴയ സ്വര്‍ണം വിറ്റ് കാശാക്കാന്‍ എത്തുന്നവരുടെ എണ്ണം കൂടുകയും ചെയ്യുമെന്ന് വ്യാപാരികള്‍ പറയുന്നു. 3 മാസത്തോളമായി തുടരുന്ന ലോക്ഡൗണിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി എല്ലാവരും  മറി കടക്കുന്നത് പഴയ സ്വര്‍ണം വിറ്റ് പണമാക്കിയാണ്. സ്വര്‍ണവില ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍  വില്‍പ്പന വീണ്ടും ഇടിയുകയും കൈയിലുള്ള പഴയ സ്വര്‍ണം വിറ്റ് കാശാക്കാന്‍ എത്തുന്നവരുടെ എണ്ണം കൂടുകയും ചെയ്യുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഉടന്‍ പണം ലഭിക്കാന്‍ സ്വര്‍ണമല്ലാതെ മറ്റു മാര്‍ഗമില്ലാത്തതിനാല്‍ വിപണിയില്‍ പഴയ സ്വര്‍ണ വില്‍പന കൂടുമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.  

കാര്‍ഷിക ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയാത്തതും വില കുറവായതുമായ സാഹചര്യമുളളതിനാല്‍ കര്‍ഷക സമൂഹവും കൈവശമുളള പഴയ സ്വര്‍ണം വില്‍ക്കാന്‍ തയ്യാറാവുകയാണ്. സര്‍ണ വില്‍പനയില്‍ വര്‍ദ്ധനവുണ്ടാകണമെങ്കില്‍ കൊറോണ ആശങ്കകള്‍ ഇല്ലാതാകണമെന്നും ഒരു വര്‍ഷമെങ്കിലും ഇതിനായി കാത്തിരിക്കേണ്ടി വരുമെന്നാണ് ഉടമകളുടെ വിലയിരുത്തല്‍. വരും ദിവസങ്ങളില്‍ സ്വര്‍ണ വില റെക്കാര്‍ഡുകള്‍ ഭേദിച്ച് വീണ്ടും മുന്നേറാനാണ് സാധ്യതയെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. വിപണികള്‍ സജീവമാകുന്നതോടെയുണ്ടാകുന്ന ഉണര്‍വ് സ്വര്‍ണത്തിനുളള ആവശ്യകത വര്‍ദ്ധിപ്പിച്ചേക്കാമെന്ന പ്രതീക്ഷയിലാണ് ജ്വല്ലറി ഉടമകള്‍.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: pricegold

Recent Posts