Categories: Kottayam

ലോക്ഡൗണ്‍ ഇളവ്; വര്‍ക്ക്‌ഷോപ്പുകളില്‍ വാഹനങ്ങളുടെ തിരക്ക്, സര്‍വീസ് സെന്റുകളില്‍ വാഹനങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം

രണ്ടുമാസമായി വാഹനങ്ങള്‍ ഓണാക്കാതെ ഇട്ടതിനെ തുടര്‍ന്നുണ്ടായ തകരാറുകളുമായാണ് കൂടുതല്‍ വാഹനങ്ങള്‍ വര്‍ക്ക് ഷോപ്പുകളിലേക്ക് എത്തുന്നത്. ബാറ്ററി ഡൗണായ വാഹനങ്ങളും എത്തുന്നുണ്ട്. ഇത്തരം വാഹനങ്ങള്‍ വര്‍ക്ക്‌ഷോപ്പില്‍ എത്തിച്ച് ബാറ്ററി ചാര്‍ജ് ചെയ്തു വിടാറുണ്ട്.

Published by

കോട്ടയം: ലോക്ഡൗണ്‍ ഇളവ് വന്നതോടെ പ്രവര്‍ത്തനം ആരംഭിച്ച വര്‍ക്ക്‌ഷോപ്പുകളിലും തിരക്കോട് തിരക്ക്. ഇരുചക്രവാഹനങ്ങളുടെയും കാറുകളുടെയും വര്‍ക്ക്‌ഷോപ്പുകളിലാണ് തിരക്ക് വര്‍ദ്ധിച്ചിരിക്കുന്നത്. തിരക്ക് വര്‍ദ്ധിച്ചതോടെ പ്രമുഖ കാര്‍ ഷോറുമുകളുടെ സര്‍വീസ് സെന്റുകളില്‍ വാഹനങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം. 

മുന്‍ഗണനാ ക്രമത്തിലാണ് വാഹനങ്ങള്‍ സര്‍വീസ് ചെയ്യുന്നത്. ചെറുകിട വര്‍ക്ക്‌ഷോപ്പുകളിലും സ്ഥിതി മറിച്ചല്ല. ചെറിയ തകരാറാണെങ്കില്‍ ഉടന്‍ മാറ്റി നല്‍കും. എന്‍ജിന്‍ അഴിച്ചുള്ള ജോലികള്‍ ചെയ്യണമെങ്കില്‍ ബുക്കിങ്ങ് രീതി ചെറുകിട വര്‍ക്ക്‌ഷോപ്പുകളിലും സ്വീകരിച്ച് തുടങ്ങി. രണ്ടുമാസമായി വാഹനങ്ങള്‍ ഓണാക്കാതെ ഇട്ടതിനെ തുടര്‍ന്നുണ്ടായ തകരാറുകളുമായാണ് കൂടുതല്‍ വാഹനങ്ങള്‍ വര്‍ക്ക് ഷോപ്പുകളിലേക്ക് എത്തുന്നത്. ബാറ്ററി ഡൗണായ വാഹനങ്ങളും എത്തുന്നുണ്ട്. ഇത്തരം വാഹനങ്ങള്‍ വര്‍ക്ക്‌ഷോപ്പില്‍ എത്തിച്ച് ബാറ്ററി ചാര്‍ജ് ചെയ്തു വിടാറുണ്ട്. 

കൃത്യമായി ഓയില്‍ മാറ്റാത്തതിനെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ക്ക് തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്. വാഹനങ്ങളുടെ ഓയില്‍ കൃത്യസമയത്ത് മാറ്റിയില്ലെങ്കില്‍ വാഹനത്തിന്റെ പിസ്റ്റണ്‍ ജാമാകും. ഇത്തരം തകരാറുകള്‍ പരിഹരിക്കുന്നതിന് മിനിമം 20,000 വരെ ചിലവ് വരുമെന്ന് വര്‍ക്ക്‌ഷോപ്പ് ജീവനക്കാര്‍ പറഞ്ഞു. കാലവര്‍ഷം പടിവാതിക്കല്‍ എത്തിയിരിക്കുകയാണ്. വാഹനങ്ങള്‍ കൃത്യമായി പരിചരിച്ചില്ലങ്കില്‍ കേടുപാടുകള്‍ക്ക് സാധ്യത ഏറെയാണ്.

മുന്‍കരുതല്‍ ഇങ്ങനെ

. പരമാവധി ടയര്‍ ലവലിന് മുകളിലുള്ള വെള്ളക്കെട്ടുകളിലുടെ വാഹനം ഓടിക്കാതിരിക്കുക
. വെള്ളക്കെട്ടുകളിലുടെ ഫസ്റ്റ് അല്ലങ്കില്‍ സെക്കന്റ് ഗിയറുകളില്‍ മാത്രം വാഹനം ഓടിക്കുക.
. വെള്ളക്കെട്ടുകള്‍ക്കുള്ളില്‍ വലിയ ഗട്ടറുകള്‍, വലിയ കല്ലുകള്‍ ഇവ ഉണ്ടകാന്‍ സാദ്ധ്യത ഉള്ളതിനാല്‍ വാഹനത്തിന്റെ അടി ഭാഗത്തിന് കേടുപാ ടുകള്‍ സംഭവിക്കാം. ഗിയര്‍ ബോക്സ്, സസ്പന്‍ഷന്‍, ബയറിംങ് ഇവക്കെല്ലാം കേടുപറ്റാം
. മഴക്കാലത്തിന് മുന്നോടിയായി വൈപ്പറുകള്‍ മാറ്റിവെയ്‌ക്കുക
. മഴക്കാലത്തിന് മുന്നോടിയായി ഹെഡ്ലൈറ്റ് മാറ്റുന്നതും നന്നായിരിക്കും
. കാര്യക്ഷമതയുള്ള ടയറുകളില്ലെങ്കില്‍ അപകടം ഉണ്ടാകാന്‍ സാധ്യതയുണ്ട്
 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by