Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ടാറ്റയുടെ കരുതല്‍; കൊറോണ ആശുപത്രി കേരളത്തില്‍ ഉയരുന്നു; അതിവേഗം

ഒരു യൂണിറ്റ് സ്ഥാപിക്കാന്‍ പരമാവധി രണ്ട് മണിക്കൂര്‍ മതിയാകും. കണ്ടെയ്‌നറെത്തുന്ന മുറയ്‌ക്ക് ഓരോ യൂണിറ്റായി സ്ഥാപിക്കും.

കെ.കെ. പത്മനാഭന്‍ by കെ.കെ. പത്മനാഭന്‍
May 21, 2020, 01:45 pm IST
in Kerala

കാസര്‍കോട്: സംസ്ഥാനത്തെ കൊറോണ പ്രതിരോധത്തിന് പ്രതീക്ഷയേകി കാസര്‍കോട്ട് ടാറ്റയുടെ കൊറോണ ആശുപത്രിയുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു. 15 കോടി രൂപ മുതല്‍മുടക്കില്‍ സജ്ജീകരിക്കുന്ന ആശുപത്രിയില്‍ 450 പേര്‍ക്ക് ക്വാറന്റൈന്‍ സൗകര്യവും 540 ഐസൊലേഷന്‍ കിടക്കകളുമുണ്ടാകും. കാസര്‍കോട് തെക്കില്‍ വില്ലേജിലെ ചട്ടഞ്ചാല്‍ പുതിയവളപ്പിലാണ് ആശുപത്രി.

ടാറ്റയുടെ സ്റ്റീല്‍ പ്ലാന്റുകളില്‍ നിര്‍മിച്ച പ്രീ ഫാബ്രിക്കേറ്റഡ് യൂണിറ്റുകള്‍ പുതിയവളപ്പിലെത്തിച്ച് സ്ഥാപിച്ചു തുടങ്ങി. ഇവിടെ ഒരുക്കിയ പെഡസ്റ്റലിലാണ് ഇത് സ്ഥാപിക്കുന്നത്. കണ്ടെയ്‌നറുകളിലെത്തിക്കുന്ന യൂണിറ്റുകള്‍ നേരിട്ട് പെഡസ്റ്റലിലേക്ക് സ്ഥാപിക്കുകയാണ്. ഫരീദാബാദ്, ഹുഗ്ലി, ഹൈദരാബാദ് തുടങ്ങിയ ടാറ്റ സ്റ്റീല്‍ പ്ലാന്റുകളില്‍ നിര്‍മിച്ച യൂണിറ്റുകളാണ് എത്തിക്കുന്നത്. 58 യൂണിറ്റുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കങ്ങള്‍ ഇതിനകം പൂര്‍ത്തിയായി.  

ഒരു യൂണിറ്റില്‍ അഞ്ച് കിടക്കകളുണ്ട്. ആവശ്യമനുസരിച്ച് കിടക്കകള്‍ ക്രമീകരിക്കാനും എക്‌സ്‌റേ മുറി ഉള്‍പ്പെടെ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുമാകും. സ്ഥലപരിമിതി കാരണം മൂന്ന് കെട്ടിടങ്ങളായാണ് നിര്‍മാണം. ആദ്യ കെട്ടിടത്തില്‍ 58, രണ്ടാമത്തേതില്‍ 42, മൂന്നാമത്തേതില്‍ 26 യൂണിറ്റുകള്‍. ഓരോ യൂണിറ്റുകള്‍ക്കും ഓരോ ബയോ ഡൈജസ്റ്ററുകള്‍ (ശുചിമുറി ടാങ്കുകള്‍), യൂണിറ്റുകള്‍ക്കു മുകളില്‍ 2,000 ലിറ്ററിന്റെ ജലസംഭരണി എന്നിവയുണ്ടാകും. എസി ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളുമുണ്ടാകും. ശുദ്ധജലമുറപ്പാക്കാന്‍ നാല് കുഴല്‍ക്കിണറുകളുമുണ്ട്.  

ഒരു യൂണിറ്റ് സ്ഥാപിക്കാന്‍ പരമാവധി രണ്ട് മണിക്കൂര്‍ മതിയാകും. കണ്ടെയ്‌നറെത്തുന്ന മുറയ്‌ക്ക് ഓരോ യൂണിറ്റായി സ്ഥാപിക്കും. പദ്ധതി പ്രദേശത്ത് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാന്‍ പണി തുടങ്ങി. വിദഗ്ധ എഞ്ചിനീയര്‍മാര്‍ അടക്കം ടാറ്റ യൂണിറ്റിന്റെ 13 പേരാണ് ആശുപത്രി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സ്റ്റീലും അനുബന്ധവസ്തുക്കളുമുപയോഗിച്ച് നിര്‍മിക്കുന്ന ആശുപത്രി കെട്ടിടത്തിന് 50 വര്‍ഷം വരെ പ്രവര്‍ത്തിക്കാനാകും.

ദേശീയപാതയിലെ തെക്കിലില്‍ നിന്ന് ആശുപത്രിയിലേക്ക് നേരിട്ട് 20 മീറ്റര്‍ വീതിയില്‍ 850 മീറ്റര്‍ നീളത്തില്‍ റോഡ് നിര്‍മിച്ചു. അഞ്ചര മീറ്റര്‍ വീതിയില്‍ ടാറിങ് നടത്തും. റോഡ് നിര്‍മാണം പകുതിയോളം പൂര്‍ത്തിയായി. ആശുപത്രിയുടെ മൂന്ന് കെട്ടിടങ്ങളെയും ബന്ധിപ്പിച്ച് 22 അടി വീതിയിലുള്ള റോഡ് ടാറ്റ ഗ്രൂപ്പ് നിര്‍മിക്കും. ഓരോ യൂണിറ്റുകള്‍ക്കിടയിലും 12 അടി വീതിയുള്ള റോഡാണിത്. കെഎസ്ഇബി യുദ്ധകാലാടിസ്ഥാനത്തില്‍ ആശുപത്രിക്ക് വേണ്ട വൈദ്യുതിയെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. മഴ ചതിച്ചില്ലെങ്കില്‍ ജൂണ്‍ ആദ്യവാരത്തില്‍ ആശുപത്രിയുടെ നിര്‍മാണം പൂര്‍ത്തിയാക്കി യാഥാര്‍ഥ്യമാകുമെന്നാണ് ടാറ്റ അധികൃതര്‍ പറയുന്നത്.

Tags: hospitalCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

World

ലെബനനിലെ ആശുപത്രിക്കു നേരെ ഇസ്രായേലി ആക്രമണം: ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 12 ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

Kerala

ആരോഗ്യവകുപ്പിന്റെ ഏക ക്ഷേത്രത്തിലും നിത്യനിദാനങ്ങളെല്ലാം മുടങ്ങി; നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെ ശ്രീകൃഷ്ണക്ഷേത്രം നാശത്തിന്റെ വക്കില്‍

പുതിയതായി നിര്‍മ്മിച്ച മഴക്കുഴിയില്‍ സ്വകാര്യ ആശുപത്രിയുടെ വെള്ളം ഒഴുക്കിവിടുന്നതിനായി സ്ഥാപിച്ച പൈപ്പ്
Thiruvananthapuram

മഴവെള്ളക്കുഴിയില്‍ സ്വകാര്യ ആശുപത്രിയിലെ മഴവെള്ളവും മലിനജലവും ഒഴുക്കാന്‍ പൈപ്പ്; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala

ജയിലില്‍ പോകേണ്ടത് കടകംപള്ളിയും വാസവനും; ചികിത്സയിൽ കഴിയുന്ന തന്ത്രിയെ ആശുപത്രിയിൽ സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.