Categories: Agriculture

രോഗങ്ങള്‍ക്ക് പിന്നാലെ കൊറോണയും; കുട്ടനാട്ടിലെ താറാവ് കാര്‍ഷിക മേഖലയും തകർച്ചയിൽ

നെല്ലുകഴിഞ്ഞാല്‍ കുട്ടനാട്, കുമരകം പ്രദേശങ്ങളിലെ പ്രധാന വരുമാന മാര്‍ഗമാണ് താറാവ് കൃഷി. ലക്ഷക്കണക്കിന് താറാവിനെയാണ് ഓരോ കര്‍ഷകരും വളര്‍ത്തുന്നത്. ഇവ മുട്ട, ഇറച്ചി വിപണികള്‍ ലക്ഷ്യം വെച്ചാണ് വളര്‍ത്തുന്നത്. കുട്ടനാടന്‍ ഇനമായ ചാര, ചെമ്പല്ലി ഇനത്തില്‍പ്പെട്ട താറാവുകളെയാണ് വളര്‍ത്തുന്നത്. സീസണ്‍ മുന്നില്‍ കണ്ട് നടത്തിയ താറാവ് കൃഷിയാണ് കൊറോണ മൂലം തകര്‍ന്നിരിക്കുന്നത്.

Published by

ആലപ്പുഴ: കൊറോണവ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് രാജ്യത്തെ എല്ലാമേഖലയെയും ബാധിച്ചതുപോലെ തന്നെ കുട്ടനാട്ടിലെ താറാവ് കാര്‍ഷിക മേഖലയെയും ബാധിച്ചു. രോഗങ്ങള്‍ക്ക് പിന്നാലെ കൊറോണ കൂടി എത്തിയത് കര്‍ഷകരുടെ നട്ടെല്ല് ഒടിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ തിരിച്ചടി മറികടക്കാന്‍ താറാവ് കര്‍ഷകര്‍ക്ക് വേണ്ടി സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.  

കൊറോണയെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ 35 ലക്ഷം രൂപയുടെ മുട്ട നശിച്ചുപോയെന്ന് കര്‍ഷകര്‍ പറഞ്ഞു. ഈസ്റ്റര്‍ അടക്കമുള്ള ആഘോഷങ്ങള്‍ ലോക്ഡൗണിനിടെ എത്തിയതിനാല്‍ വിപണിക്ക് യാതൊരു ചലനവും ഉണ്ടായില്ല. ചെലവായ താറാവുകള്‍ക്ക് കാര്യമായ വിലയും ലഭിച്ചില്ല. 120 മുതല്‍ 180 ദിവസം വരെ പ്രായമായ താറാവുകള്‍ വിറ്റുപോകാതെ കിടക്കുകയാണ്. ഇത് കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്.  

കുട്ടനാട്ടിലെ താറാവ് കര്‍ഷകരില്‍ അധികവും ഇറച്ചി വിപണി ലക്ഷ്യം വെച്ചാണ് താറാവുകളെ വളര്‍ത്തുന്നത്. ഇത്തരത്തില്‍ വളര്‍ത്തുന്ന താറാവുകളെ 100 ദിവസം മുതല്‍ വിറ്റുതുടങ്ങും. ലോക്ഡൗണിനെ തുടര്‍ന്ന് വലിയ തീറ്റക്ഷാമവും നേരിടുന്നുണ്ട്. ഉണങ്ങിയ ചെറു മത്സ്യങ്ങളും കക്കയും അരിയും ഗോതമ്പും നല്‍കിയാണ് താറാവിനെ വളര്‍ത്തുന്നത്. ഉണക്ക മത്സ്യവും കക്കയും ലഭിക്കാത്ത സാഹചര്യമാണ് നിലവിലെന്ന് കര്‍ഷകര്‍ അഭിപ്രായപ്പെടുന്നു.  

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഉണ്ടായ ബാക്ടീരിയ രോഗം മൂലം കുട്ടനാട്ടിലെ 8000 ഓളം താറാവുകള്‍ ചത്തിരുന്നു. അന്‍പത് ദിവസം പ്രായമെത്തിയ താറാവുകളാണ് ബാക്ടീരിയ രോഗം മൂലം ചത്തത്. ഈ നഷ്ടത്തിന് പുറമെയാണ് കൊറോണമൂലം സംഭവിച്ചിരിക്കുന്ന നഷ്ടം. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts