കാസര്‍കോട്: രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ഭാഗമായ പര്യാവരണ്‍ ഗതിവിതി, സേവാ വിഭാഗ് എന്നിവയുടെ ആഭിമുഖ്യത്തില്‍ പ്രകൃതി സംരക്ഷണ പരിപാടികള്‍ സംഘടിപ്പിച്ചു. പ്ലാസ്റ്റിക് നിര്‍മ്മാര്‍ജനം, മരങ്ങള്‍ നട്ടുപിടിപ്പിക്കല്‍ എന്നീ പദ്ധതികള്‍ നടന്നത്.
ആയിരക്കണക്കിന് സ്വയം സേവകര്‍ സ്വന്തം വീട്ടുവളപ്പിലെ പ്ലാസ്റ്റിക് വസ്തുക്കള്‍ ശേഖരിച്ചാണ് മാലിന്യ നിര്‍മ്മാര്‍ജനത്തില്‍ പങ്കാളികളായത്. ‘നമിക്കാം ഭൂമിയെ നടാം തുളസി’ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് തുളസിത്തൈകള്‍ നട്ടുപിടിപ്പിച്ചത്. ഈ വര്‍ഷം ഒരു കോടി മരങ്ങള്‍ നട്ടുപിടിപ്പിക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ 220 കേന്ദ്രങ്ങളിലായി 1200ലധികം വീടുകളില്‍ തുളസിത്തൈകള്‍ നട്ടുപിടിപ്പിച്ചു. മാവുങ്കാലില്‍ പ്രശസ്ത ആധ്യാത്മികാചാര്യന്‍ രാധാകൃഷ്ണന്‍ നരിക്കോട് തുളസിത്തൈ നട്ട് പരിപാടിയില്‍ പങ്കുചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: