Categories: Kerala

അപകടത്തില്‍ പരിക്കേറ്റ നിര്‍ധന യുവാവ് ചികിത്സാ സഹായം തേടുന്നു

വെങ്ങല്ലൂര്‍ കണ്ടത്തിന്‍കരയില്‍ കെ.പി. ബാബു ആണ് സഹായം തേടുന്നത്. ഫെബ്രുവരി 1ന് വെങ്ങല്ലൂര്‍ കവലക്ക് സമീപം നില്‍ക്കുമ്പോള്‍ അമിതവേഗത്തിലെത്തിയ ബൈക്ക് ബാബുവിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

തൊടുപുഴ: ബൈക്ക് ഇടിച്ച് തലക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പെയിന്റിങ് തൊഴിലാളി ചികിത്സ സഹായം തേടുന്നു.  വെങ്ങല്ലൂര്‍ കണ്ടത്തിന്‍കരയില്‍ കെ.പി. ബാബു(42) ആണ് സഹായം തേടുന്നത്. ഫെബ്രുവരി 1ന് വെങ്ങല്ലൂര്‍ കവലക്ക് സമീപം നില്‍ക്കുമ്പോള്‍ അമിതവേഗത്തിലെത്തിയ ബൈക്ക് ബാബുവിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.  

അപകടത്തില്‍ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ബാബുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോലേഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് തലയില്‍ ശസ്ത്രക്രിയ നടത്തി. ബാബുവിന്റെ തലയോട്ടിയുടെ ഒരു ഭാഗം നീക്കിയാണ് ശസ്ത്രക്രിയ നടത്തിയത്. ഇനി രണ്ട് മാസം കഴിയുമ്പോള്‍ വീണ്ടും ശസ്ത്രക്രിയ നടത്തണം. ഇതിനായി ഒന്നര ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്.  ഇതുവരെ നാലര ലക്ഷം രൂപ ചെലവായി. വാടക വീട്ടില്‍ കഴിയുന്ന ബാബുവിന് അമ്മ മാത്രമാണുള്ളത്.  

നിര്‍ധന കുടുംബാംഗമായ ബാബുവിന് മറ്റുള്ളവരുടെ സഹായമാണ് മുന്നിലുള്ള ഏക പ്രതീക്ഷ.  ബാബുവിന്റെ അമ്മ കെ.ജി. പൊന്നമ്മയുടെ പേരില്‍ തൊടുപുഴ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ അക്കൗണ്ട് തുറന്നു (4355001702005800), ഐഎഫ്എസ് സി കോഡ്- പിയുഎന്‍ബി0435500.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക