ബാൾട്ടിമോർ (മെരിലാന്റ് ): വരുന്ന മാസങ്ങളിൽ ഉഗ്രരൂപിയായി മാറാൻ സാധ്യതയുള്ള കൊറോണ വൈറസ് ആഗോളതലത്തിൽ പ്രതിദിനം 6000 കുട്ടികളുടെ ജീവൻ അപഹരിക്കുമെന്ന് യൂണിസെഫിന്റെ വിശകലന റിപ്പോർട്ടിനെ അപഗ്രഥിച്ച് ജോൺ ഹോപിൻസ് യൂണിവേഴ്സ്റ്റി കണക്കാക്കുന്നു.അഞ്ച് വയസിന് താഴെയുള്ളവരാണ് ഈ വൈറസിന് ഇരയാകുക.
ഇതിനു പുറമെ ആരോഗ്യസംരക്ഷണ മേഖലയിൽ സംഭവിക്കുന്ന തളർച്ച താഴ്ന്ന-ഇടത്തരം വരുമാനമുള്ള 118 രാജ്യങ്ങളിലെ അഞ്ചു വയസിനു താഴെയുള്ള 1.2 മില്യൺ കുട്ടികളുടെ മരണത്തിൽ കലാശിക്കുമെന്ന് ജോൺസ് ബ്ലൂംബർഗ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് ഏറ്റവും പുതുതായി പ്രസിദ്ധീകരിച്ച ദി ലാൻസെറ്റ് ഗ്ലോബൽ ഹെൽത്ത് ജേണലിൽ പറയുന്നു.
കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ അഞ്ചു വയസിന് താഴെയുള്ള കുട്ടികളുടെ മരണം തടയുന്നതിന് സ്വീകരിച്ച നടപടികളെ പുറകോട്ടടിക്കുന്ന അതിഭീകരമായ ഒരു അവസ്ഥാ വിശേഷമാണ് സംഭവിക്കുക എന്നും ജേണൽ ചൂണ്ടിക്കാട്ടുന്നു.
കുട്ടികളിൽ കൊറോണ രോഗം തടയുന്നതിന് യൂണിസെഫ് മെയ് ആദ്യവാരം റീ ഇമേജിങ് എന്ന ആഗോള ക്യാംപയിനിന് തുടക്കം കുറിച്ചിട്ടുണ്ട്. കുട്ടികൾക്ക് പോഷകാഹാരം നൽകുക, ശുചിത്വം പാലിക്കുക, പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ചൂഷണത്തിൽ നിന്നും പീഡനത്തിൽ നിന്നും കുട്ടികളെ സംരക്ഷിക്കുക, കുട്ടികളുടെ പരിപാലനത്തിൽ കുടുംബാംഗങ്ങളെ സഹായിക്കുക തുടങ്ങിയ കാര്യങ്ങളാണ് ക്യാംപയിനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: