ഷിക്കാഗോ : കോവിഡ് 19 രോഗത്തിന്റെ പ്രഭവ കേന്ദ്രമാണെന്നും ഈ രോഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ മറച്ചു വച്ചുവെന്നും, മറ്റു രാജ്യങ്ങളില്‍ ഈ രോഗം ഫലപ്രദമായി തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നും തുടര്‍ച്ചയായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ആരോപണം ഉന്നയിക്കുമ്പോഴും കൊറോണ വൈറസ് മൂലം ദുരിതം അനുഭവിക്കുന്ന ഷിക്കാഗോയിലെ ജനങ്ങള്‍ക്ക് സഹായ ഹസ്തവുമായി ചൈനീസ് അമേരിക്കന്‍ പെംങ്ങ് സാഹൊ രംഗത്ത്.
ഒരു മില്യന്‍ സര്‍ജിക്കല്‍ മാസ്ക്കാണ് ഷിക്കാഗോയിലെ ഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്സിനുവേണ്ടി സാഹൊ മുന്‍കൈ എടുത്ത് വിതരണം ചെയ്തത്.
സാഹൊയും ഭാര്യ ചെറി ചെന്നുമാണ് ഇത്രയും വലിയ സംഭാവന നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. സിറ്റഡല്‍ സെക്യൂരിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറാണ് സാഹൊ.
750,000 മാസ്ക്കുകള്‍ ഷിക്കാഗോ പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിനാണ് നല്‍കിയത്. ഷിക്കാഗോ പോലീസ് ഓഫിസേഴ്സും സിറ്റി വര്‍ക്കേഴ്സിനും മാസ്ക്കുകള്‍ വിതരണം ചെയ്തു. യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ ക്രൈം ലാബാണ് വിതരണം ചെയ്യുന്നതിന് ഇവരെ സഹായിച്ചത്.
അമേരിക്കയ്ക്കും ചൈനയ്ക്കും പൊതുശത്രുവാണ് കോവിഡ് 19. ഇതിനെതിരെ പടപൊരുതാന്‍ നാം ഒരുമിച്ചു നില്‍ക്കേണ്ടതുണ്ട്. ട്രംപിന്റെ എതിര്‍പ്പിനിടയിലും എങ്ങനെയാണ് മാസ്ക്കുകള്‍ നല്കുവാന് തീരുമാനിച്ചതെന്ന ചോദ്യത്തിന് സാഹൊ പറഞ്ഞ മറുപടി. ജനുവരി ആദ്യം ചൈനയില്‍ രോഗം വ്യാപകമായതോടെ ഷിക്കാഗോക്കാര്‍ ചൈനയ്ക്ക് മാസ്ക്കുകള്‍ നല്‍കിയിരുന്നു. ഇപ്പോള്‍ ഞാനും അമേരിക്കന്‍സ് മാസ്ക്ക് നല്കുന്നു എന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: