Categories: Sports

ധോണി ഒരു പ്രതിഭാസം തന്നെ; ‘പകുതി ധോണി’യെങ്കിലുമായാല്‍ തനിക്ക് സന്തോഷമെന്ന് ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ അലെക്സ് കെയ്റി

നിങ്ങള്‍ ഏതു ക്രിക്കറ്ററോടു ചോദിച്ചാലും ധോണിയെപ്പോലെ കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്നായിരിക്കും മറുപടി. ഈ റോളില്‍ ധോണി തന്നെയാണ് ബെസ്റ്റ്. ധോണിയുടെ പകുതിയെങ്കിലും കഴിവ് തനിക്കുണ്ടായിരുന്നെങ്കില്‍ ഹാപ്പിയാണ്.

Published by

സിഡ്നി: ഇന്ത്യയുടെ ഇതിഹാസ വിക്കറ്റ് കീപ്പറും മുന്‍ നായകനുമായ എംഎസ് ധോണിയെ പുകഴ്‌ത്തി ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ അലെക്സ് കെയ്റി. ധോണിയൊരു പ്രതിഭാസം തന്നെയാണെന്നും ഇനി അങ്ങനെയൊരാള്‍ ഉണ്ടാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ധോണിയാവേണ്ട, മറിച്ച് അദ്ദേഹത്തിന്റെ പകുതിയെങ്കിലും മികവ് പുറത്തെടുക്കാനായാല്‍ താന്‍ ഹാപ്പിയാണെന്നും താരം വ്യക്തമാക്കി.  

നിങ്ങള്‍ ഏതു ക്രിക്കറ്ററോടു ചോദിച്ചാലും ധോണിയെപ്പോലെ കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്നായിരിക്കും മറുപടി. ഈ റോളില്‍ ധോണി തന്നെയാണ് ബെസ്റ്റ്. ധോണിയുടെ പകുതിയെങ്കിലും കഴിവ് തനിക്കുണ്ടായിരുന്നെങ്കില്‍ ഹാപ്പിയാണ്. ധോണിയെപ്പോലെ വളരെ കൂളായി കളിച്ച് ഓസ്ട്രേലിയയെ ടി20, ഏകദിന മല്‍സരങ്ങളില്‍ ജയിപ്പിക്കണമെന്നാണ് ആഗ്രഹം. ദേശീയ ടീമിനു വേണ്ടി മാത്രമല്ല ബിഗ് ബാഷ് ലീഗിലും ഇതാവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായും കെയ്റി വ്യക്തമാക്കി. ധോണിക്കെതിരേ കളിക്കുക വളരെ കടുപ്പമേറിയതാണ്. കാരണം അദ്ദേഹത്തെ പുറത്താക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നും താരം കൂട്ടിച്ചേര്‍ത്തു.  

ഐപിഎല്ലിന്റെ പുതിയ സീസണില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി തയ്യാറെടുക്കുന്ന താരം ഇന്‍സ്റ്റഗ്രാം ലൈവിലാണ് ധോണിയെ പുകഴ്‌ത്തിയത്. ഐപിഎല്ലില്‍ കെയ്റിയുടെ അരങ്ങേറ്റം കൂടിയായിരിക്കും ഈ സീസണ്‍. കഴിഞ്ഞ ലേലത്തിലാണ് കെയ്റിയെ ദല്‍ഹി സ്വന്തമാക്കിയത്.  

ദല്‍ഹിയുടെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനൊപ്പം ഐപിഎല്ലില്‍ കളിക്കാന്‍ പോവുന്നതിന്റെ ത്രില്ലിലാണ് കെയ്റി. പന്തിന്റെ പ്രഹരശേഷി തന്നെ ആകര്‍ഷിച്ചതായും താരത്തിനൊപ്പം കളിക്കാന്‍ പോവുന്നതിന്റെ ആവേശത്തിലാണെന്നും ഓസീസ് വിക്കറ്റ് കീപ്പര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഐപിഎല്‍ കണ്ടിരുന്നു. എങ്ങോട്ട് ഷോട്ട് കളിക്കാന്‍ ആഗ്രഹിക്കുന്നോ അവിടേക്ക് ഷോട്ട് പായിക്കാന്‍ ശേഷിയുള്ള ബാറ്റ്സ്മാനാണ് പന്ത്. അദ്ദേഹത്തിനൊപ്പം കുറച്ച് വിക്കറ്റ് കീപ്പിങും കൂടാതെ തകര്‍പ്പന്‍ ബാറ്റിങും കാഴ്ച വയ്‌ക്കാനുള്ള കാത്തിരിപ്പിലാണ് താനെന്നും കെയ്റി കൂട്ടിച്ചേര്‍ത്തു.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by