Categories: Athletics

‘ ദുഃഖിപ്പിച്ചവരെ തുറന്നു കാട്ടും. മാന്യതയില്‍ നടക്കുന്ന പലരുടേയും മുഖംമൂടി അഴിഞ്ഞു വീണേക്കാം’. പി ടി ഉഷയുടെ സമഗ്രവും സത്യസന്ധവുമായ ആത്മകഥ

സംഘാടകരുടെയും ഒഫിഷ്യലുകളുടെയും സഹതാരങ്ങളുടെയും കൂരമ്പുകളേറ്റ് പലപ്പോഴും മുറിവേറ്റിട്ടുണ്ട്. ഒതുക്കി തീര്‍ക്കലുകളുടേയും ചവിട്ടിതാഴ്ത്തലുകളുടെയും ലോകം എന്നും ഉഷയ്ക്ക് ചുറ്റും ഉണ്ടായിരുന്നു.

Published by

കോഴിക്കോട്: അരനൂറ്റാണ്ട് പിന്നിട്ട തന്റെ ചരിത്രം ലോകത്തോട് പറയാന്‍ തയ്യാറെടുക്കുകയാണ് പി ടി ഉഷ. ‘സമഗ്രവും സത്യസന്ധവുമായ ആത്മകഥ എഴുതികൊണ്ട് ആവശ്യമായ വിവരങ്ങളൊക്കെ ശേഖരിച്ചുകഴിഞ്ഞു. കാര്യങ്ങള്‍ എല്ലാം മനസ്സിലുണ്ടുതാനും.  താന്‍ പിന്നിട്ട വഴികളെക്കുറിച്ചുള്ള സത്യസന്ധമായ അവസരങ്ങളായിരിക്കും അത്.  എന്നെ വേദനിപ്പിച്ചവരേയും ദുഃഖിപ്പിച്ചവരെയും ഒക്കെ തുറന്നു കാട്ടും. ഇന്ന് മാന്യതയില്‍ നടക്കുന്ന പലരുടേയും മുഖംമൂടി അഴിഞ്ഞു വീണേക്കാം’. 

മികച്ച കുതിപ്പോടെ ഗ്രൗണ്ടുകളിലെ ഹര്‍ഡില്‍സുകള്‍ താണ്ടിയ ഉഷയ്‌ക്ക് കളത്തിനുപുറത്തും ഹര്‍ഡില്‍സുകള്‍ നിരവധിയായിരുന്നു. സംഘാടകരുടെയും ഒഫിഷ്യലുകളുടെയും സഹതാരങ്ങളുടെയും  കൂരമ്പുകളേറ്റ് പലപ്പോഴും മുറിവേറ്റിട്ടുണ്ട്. ഒതുക്കി തീര്‍ക്കലുകളുടേയും ചവിട്ടിതാഴ്‌ത്തലുകളുടെയും ലോകം എന്നും ഉഷയ്‌ക്ക് ചുറ്റും ഉണ്ടായിരുന്നു.

ഈഗോ കോപ്ലക്‌സിലൂന്നിയ മനോഭാവമാണ് മഴലയാളികളടങ്ങിയ അന്നത്തെ പ്രമുഖതാരങ്ങള്‍ ഉഷയോട് കൈക്കൊണ്ടത്. പ്രമുഖ മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ വിദേശ രാജ്യങ്ങളില്‍ പോകുമ്പോള്‍പോലും തങ്ങളിലൊരാളായി ഉഷയെ കൂട്ടാന്‍ അവര്‍ ശ്രമിക്കാറില്ലായിരുന്നു.

എതിര്‍പ്പുകളുടെ മറ്റൊരു കുന്തമുന ഏല്‍ക്കാന്‍ തയ്യാറെടുക്കുകയാണ് പുസ്തക രചനയിലുടെ ഉഷ

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts