Categories: Pathanamthitta

കൊടുമൺ കൊലപാതകം; പുതിയ അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു

Published by

പത്തനംതിട്ട: കൊടുമണ്ണിലെ വിദ്യാർഥിയുടെ കൊലപാതക അന്വേഷണത്തിൽ നിർണ്ണായക തെളിവായേക്കാവുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് സംഘം ശേഖരിച്ചു. പുതുതായി രൂപീകരിച്ച  അന്വേഷണം സംഘമാണ് ദൃശ്യങ്ങൾ ശേഖരിച്ചത്. കൃത്യം നടത്തിയതിന് ശേഷം പ്രതികൾ കുളിക്കാൻ പോകുന്നുവെന്ന് കരുതുന്ന ദൃശ്യങ്ങളാണ് അങ്ങാടിക്കൽ തെക്ക് എസ്എൻവിഎച്ച്എസ്എസിലെ സിസിടിവിയിൽ നിന്നും പൊലീസിന് ലഭിച്ചത്.

 സംഭവ ദിവസം ഉച്ചയ്‌ക്ക് 1.05 ന് പ്രതികൾ സ്‌കൂൾ കോമ്പൗണ്ടിലൂടെ പോകുന്നതും 1.35ന് മടങ്ങി വരുന്നതുമാണ് ദൃശ്യത്തിലുള്ളത്. അന്വേഷണ സംഘം ഇന്നലെ രാവിലെ 11ന് യോഗം ചേർന്നതിന് ശേഷം ആദ്യം പോയത് കൃത്യം നടന്ന സ്ഥലത്തേക്കാണ്. ഇവിടെ പരിശോധന നടത്തിയതിന് ശേഷം കൊല്ലപ്പെട്ട കുട്ടിയുടെ വീട് സന്ദർശിച്ചു. മാതാപിതാക്കൾ, സഹോദരി, അയൽക്കാർ എന്നിവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.

 തുടർന്നു ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ആലോചിക്കാൻ നാളെ യോഗം ചേരും. ഇതുവരെയുള്ള അന്വേഷണ പുരോഗതി എസ്പിയുമായി ചർച്ച ചെയ്യും. തുടർന്ന് അദ്ദേഹം നിർദേശിക്കുന്നത് അനുസരിച്ചാകും അന്വേഷണം മുന്നോട്ട് പോവുക.കൊടുമൺ കൊലപാതക കേസ് അന്വേഷിക്കുന്നതിന് പുതിയ സംഘം കഴിഞ്ഞ ദിവസമാണ് നിലവിൽ വന്നത്. അടൂർ ഡിവൈഎസ്പി ജവഹർ ജനാർദ് നേതൃത്വം നൽകുന്ന സംഘത്തിൽ ഏനാത്ത് ഇൻസ്പെക്ടർ ജയകുമാർ, കോന്നി  എസ്ഐ കിരൺ, കൂടൽ എസ്ഐ സേതുനാഥ്, ഡിവൈഎസ്പി ഓഫീസിലെ എഎസ്ഐ മാരായ അനിൽ, ജയൻ കുട്ടി, സിപിഒമാരായ ഇർഷാദ്, വിനീത എന്നിവരാണ് ഉള്ളത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts