Categories: Pathanamthitta

ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ശബരിമല വ്യാപാരികൾ ദുരിതത്തിൽ; നിവേദനം നൽകി

Published by

വടശേരിക്കര: ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ശബരിമല, പമ്പ, നിലക്കൽ പ്രദേശങ്ങളിലെ വ്യാപാരികളും തൊഴിലാളികളും കടുത്ത ദുരിതത്തിലാണന്ന വാർത്തയെ തുടർന്ന് ശബരിമല വ്യാപാരി വ്യവസായി ഏകോപന സമിതി മുഖ്യമന്ത്രി, ദേവസ്വംമന്ത്രി, ദേവസ്വം ബോർഡ് പ്രസിഡന്റ്, ദേവസ്വം കമ്മീഷണർ, പത്തനംതിട്ട ജില്ലാ കളക്ടർ എന്നിവർക്ക് നിവേദനം സമർപ്പിച്ചു.  250 ൽ അധികം വ്യാപാരികളും 3000 ന് മുകളിൽ തൊഴിലാളികളും  ദുരിതം അനുഭവിക്കുന്നുണ്ടെന്നാണ്  ഔദ്യോഗിക കണക്കുകൾ. കുത്തക ലേലത്തുകയിൽ നഷ്ടപ്പെട്ട നടതുറപ്പ് ദിനങ്ങൾ കണക്കാക്കി ഇളവ് അനുവദിക്കുക, റിക്കവറി നടപടികൾ നിർത്തിവയ്‌ക്കുക, വ്യാപാരികൾക്കും തൊഴിലാളികൾക്കും സാമ്പത്തീക സഹായം നല്കുക, ഗോഡൗണുകളും വ്യാപാര സ്ഥാപനങ്ങളും വൃത്തിയാക്കുന്നതിനും സ്റ്റോക്ക് ക്ലീയർ ചെയ്യുന്നതിനും പാസ്സ് അനുവദിക്കുക, ശബരിമലയിലേതടക്കമുള്ള ദേവസ്വം കരാറുകാർക്കും വ്യാപാരികൾക്കും തൊഴിലാളികൾക്കും ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം സമർപ്പിച്ചത്, വ്യാപാരികളും കരാറുകാരും വ്യക്തിപരമായി തങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ കാണിച്ച് ഉടൻ അപേക്ഷ നൽകും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts