ഇരിട്ടി: ഇരിട്ടിമേഖലയില്‍ ഡെങ്കിപ്പനി പടരുന്നതായി റിപ്പോര്‍ട്ട് . അയ്യങ്കുന്ന് പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളതെന്നാണ് വിവരം. കൂടാതെ പായം, ആറളം , ഇരിട്ടി നഗരസഭ എന്നിവിടങ്ങളിലും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ ശക്തമാക്കി.അയ്യങ്കുന്ന് പഞ്ചായത്തില്‍ 26 പേര്‍ക്കാണ് രോഗം പിടിപെട്ടത്.
പഞ്ചായത്തിലെ ഉരുപ്പുംകുറ്റി, എടപ്പുഴ, പാറക്കപ്പാറ, ഈന്തുങ്കരി എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് രോഗം ബാധിച്ചത് . പായം പഞ്ചായത്തിലെ പെരിങ്കരിയില്‍ 4 , ആറളം പഞ്ചായത്തില്‍ 2, ഇരിട്ടി നഗരസഭയില്‍ ഒന്ന് എന്നിങ്ങനെയാണ് കണക്കുകള്‍. പ്രതിരോധ നടപടി എന്ന നിലയില്‍ ആരോഗ്യവകുപ്പ് രോഗബാധ ഉണ്ടായ മേഖലകളില്‍ ഫോഗിംഗ്, മരുന്ന് തളിക്കല്‍ , ഗൃഹസന്ദര്ശനങ്ങള്‍ എന്നി വ ഉള്‍പ്പെടെ നടത്തി. പായത്ത് ഒരു ദിവസം ഡ്രൈഡേ നടത്തി ആറായിരം വീടുകള്‍ ശുചീകരിച്ചു. കൊതുക് വളരാനിടയുള്ള ഇടങ്ങള്‍ വൃത്തിയാക്കി.
വ്യാഴാഴ്ച ശുചീകരണം നടത്തും. കുടുംബശ്രീ , തൊഴിലുറപ്പ്, പൊതുജനങ്ങള്‍,വ്യാപാരികള്‍ , പോലീസ് എന്നിവരൊക്കെ ഇതില്‍ പങ്കാളികളാകും. വിവിധ പഞ്ചായത്തുകളില്‍ ശുചീകരണ പ്രവര്‍ത്തികള്‍ നടന്നു വരികയാണ്. വരും ദിവസങ്ങളില്‍ ഊര്‍ജ്ജിതമാക്കും.രോഗവ്യാപനം കണ്ട മേഖലകളില്‍ ആരോഗ്യ വകുപ്പിന്റെ ഇടപെടല്‍ ശക്തമാക്കിയിട്ടുണ്ട്. കൊതുക് വല ഉള്‍പ്പെടെ ഈ മേഖലകളില്‍ ലഭ്യമാക്കിയിട്ടുണ്ട്.
വീടുകളിലും സമീപ പ്രദേശത്തെ പറമ്പുകളിലും പരിശോധന നടത്തി. വെള്ളം നിറഞ്ഞ് കൊതുക് നിറയാന്‍ സാധ്യതയുള്ള റബ്ബര്‍ ചിരട്ടകളും മറ്റും എടുത്തു മാറ്റിച്ചു. ഇവ കമിഴ്‌ത്തി വെക്കാന്‍ പോലും തയ്യാറാവാത്ത തോട്ടം ഉടമള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അയ്യായിരം രൂപവരെ പിഴയടപ്പിക്കാനും തീരുമാനിച്ചതായി ആരോഗ്യ വകുപ്പധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: