Categories: Seva Bharathi

സേവാഭാരതിയുടെ കൈത്താങ്ങില്‍ ലിമേഷിന് കണ്ണായി ആതിര

സേവാഭാരതിയുടെ കൈത്താങ്ങില്‍ ഇനി ലിമേഷിന് കണ്ണായി ആതിരയുണ്ടാവും. ഇരിങ്ങാലകുട കുഴിക്കാട്ടുകോണം ആനന്ദന്റെ മകള്‍ ആതിരയാണ് പൂര്‍ണ്ണമായും കാഴ്ചശക്തിയില്ലാത്ത ലിമേഷിനെ ജീവിത പങ്കാളിയായി തെരഞ്ഞെടുത്തത്.

Published by

തൃശൂര്‍:  സേവാഭാരതിയുടെ കൈത്താങ്ങില്‍ ഇനി ലിമേഷിന് കണ്ണായി ആതിരയുണ്ടാവും. ഇരിങ്ങാലകുട കുഴിക്കാട്ടുകോണം ആനന്ദന്റെ മകള്‍ ആതിരയാണ് പൂര്‍ണ്ണമായും കാഴ്ചശക്തിയില്ലാത്ത ലിമേഷിനെ ജീവിത പങ്കാളിയായി തെരഞ്ഞെടുത്തത്. 

രോഗിയായ അച്ഛനും, അമ്മയ്‌ക്കുമൊപ്പം കഴിയുന്ന ആതിരയുടെ വിവാഹ സ്വപനം സാക്ഷാത്കരിക്കുവാന്‍ സേവാഭാരതി പ്രവര്‍ത്തകര്‍ കൈത്താങ്ങാവുകയായിരുന്നു. മകന്റെ വിവാഹ ദിനത്തില്‍ സേവാഭാരതിയുടെ വിവാഹ നിധിയിലേക്ക് നല്‍കിയ സ്വര്‍ണ്ണ വളയുമായ് സേവാഭാരതി ജന.സെക്ര. പി.കെ ഉണ്ണിക്കൃഷ്ണന്‍ മകന്‍ വിവേകുമൊത്ത് വിവാഹത്തിനെത്തിയത്. സേവാഭാരതി പ്രവര്‍ത്തകരായ കൃഷ്ണ കുമാറും ഭാര്യ കലയും ഒരു ജോഡി കമ്മല്‍ നല്‍കി. 

സാകേതം സേവാനിലയം മാതൃസമിതി അംഗങ്ങള്‍ സാരിയും മറ്റു വസ്ത്രങ്ങളും സമ്മാനിച്ചപ്പോള്‍ നമ്പ്യങ്കാവ് ശാഖാ പ്രവര്‍ത്തകര്‍ വീട്ടുക്കാര്‍ ഒരുക്കുന്ന ചെറിയ സദ്യക്കാവശ്യമായ പല വ്യഞ്ജനങ്ങളും പച്ചക്കറിയും നല്‍കി. ഇരിങ്ങാലക്കുട സേവാഭാരതിയുടെ ബന്ധുക്കളും ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts