കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പ് നവംബറില്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. ഇക്കാര്യത്തില്‍ സിപിഎമ്മില്‍ ധാരണയായി. ഇനി മുന്നണി യോഗത്തില്‍ക്കൂടി ആലോചിക്കണം. അതു കഴിഞ്ഞാല്‍ തെരഞ്ഞെടുപ്പു കമ്മീഷനെ സര്‍ക്കാര്‍ അറിയിക്കും. നവംബര്‍ 12 നാണ് ഇപ്പോഴത്തെ ഭരണസമിതികളുടെ കാലാവധി അവസാനിക്കുന്നത്. അതിന് മുമ്പ് നടത്താന്‍ തെരെഞ്ഞെടുപ്പ് കമ്മീഷന് സര്‍ക്കാരിനെ അഭിപ്രായം അറിയിക്കാന്‍ കഴിഞ്ഞ സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ തിരുമാനം അവതരിപ്പിച്ച് അംഗീകാരം നേടി.
കൊറോണ പ്രതിരോധ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ രണ്ട് വര്‍ഷംകൂടി നീളുമെന്നും തദ്ദേശ ഭരണസമിതികളുടെ പങ്ക് ഇക്കാര്യത്തില്‍ നിര്‍ണായകമാണെന്നും സര്‍ക്കാര്‍ തെരെഞ്ഞെടുപ്പ് കമ്മീഷന് നല്കാന് തയാറാക്കിയ കുറിപ്പില്‍ പറയുന്നു. ഭരണസമിതിയുടെ കാലാവധി നീട്ടിയാല്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ നടത്തുന്ന തുടര്‍പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുമെന്നും സര്‍ക്കാര്‍ കരുതുന്നു. അതുകൊണ്ട് ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യവാരത്തിലോ തെരെഞ്ഞെടുപ്പ് നടത്തണമെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം. എല്‍ഡിഎഫ് യോഗത്തിലും ഇക്കാര്യം ചര്‍ച്ചചെയ്യും. വാര്‍ഡ് വിഭജനം ഉണ്ടായേക്കില്ല. 2015ലെ വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും തെരെഞ്ഞെടുപ്പ് നടക്കുക. സംവരണ വാര്‍ഡുകളുടെ മാറ്റത്തെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: