കലിഫോര്‍ണിയ: ഭൂമി തങ്ങള്‍ക്കു മാത്രാമല്ല ഇനി വരുന്ന തലമുറയ്ക്കും വാസയോഗ്യമാക്കണമെന്ന കരുതലില്‍ ഭൂഗോളത്തിനായി ഒരു ദിവസം വേണമെന്ന് മനുഷ്യര്‍ തീരുമാനിച്ചിട്ട് അരനൂറ്റാണ്ട്.
ഭൂമിയുടെ സംരക്ഷണം ലക്ഷ്യമാക്കിക്കൊണ്ട് എല്ലാ വര്‍ഷവും ഏപ്രില്‍ 22 ലോകഭൗമ ദിനമായി ആചരിക്കുന്നു. അമേരിക്കയിലാണ് ഭൗമദിനാചരണത്തിന്റെ തുടക്കമെങ്കിലും പിന്നീടത് ലോകവ്യാപകമായി ആചരിക്കുവാനാരംഭിച്ചു.
അമേരിക്കയിലെ കലിഫോര്‍ണിയയിലെ സാന്തബാരയില്‍ എണ്ണക്കിണര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് ആയിരക്കണക്കിനു മത്സ്യങ്ങളും കടല്‍ജീവികളും ചത്തുപൊങ്ങി. ഇതോടെ അമേരിക്കയിലെങ്ങും ശക്തമായ പ്രതിഷേധം ഉയര്‍ന്നു. പ്രകൃതി സംരക്ഷണം പ്രധാന മുദ്രാവാക്യമായി. ഇതിന്റെ ഫലമായിരുന്നു 1970 ഏപ്രില്‍ 22ലെ ആദ്യ ഭൗമദിനാചരണം.
അന്ന് ദിനാചരണം അമേരിക്കയില്‍മാത്രമായിരുന്നെങ്കില്‍ അമ്പതാം വാര്‍ഷികം ലോകമെമ്പാടും ആചരിക്കുകയാണ്. ഇതില്‍നിന്നുതന്നെ ഭൗമദിനത്തിന്റെ പ്രാധാന്യം വ്യക്തമാകും. പരിസ്ഥിതിയെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയെന്ന പ്രധാന ധര്‍മമാണ് ദിനാചരണത്തിനുള്ളത്.
ലോകമെങ്ങും ചര്‍ച്ചചെയ്യുന്ന കാലാവസ്ഥാമാറ്റം എന്ന വിഷയമാണ് ഈ ഭൗമദിനാചരണ0 മുന്നോട്ടുവയ്ക്കുന്ന ആശയം. കാലാവസ്ഥാമാറ്റം ഒരു യാഥാര്‍ഥ്യമാണ് ഇന്ന്. ആ ദുരന്തത്തില്‍നിന്ന് ഒഴിഞ്ഞുനില്ക്കാന് ഒരു രാജ്യത്തിനും ഇന്ന് കഴിയുന്നില്ല
ഭൗമദിനാചരണം എന്തുകൊണ്ട് പ്രില്‍ 22 ന് ആചരിക്കുന്നു എന്നതും ഒരു ചോദ്യമാണ്. ഉത്തരാര്‍ദ്ധഗോളത്തില്‍ വസന്തകാലവും ദക്ഷിണാര്‍ദ്ധഗോളത്തില്‍ ശരത്കാലവും തുടങ്ങുന്ന ദിവസമായതിനാലാണ് ഈ ദിനം ഭൗമദിനാചരണത്തിന് തിരഞ്ഞെടുത്തത്….!
പ്രതികരിക്കാൻ ഇവിടെ എഴുതുക: