തിരുവല്ല: മലയാളത്തിൽ ആശയവിനിമയം നടത്തുന്ന കേരളത്തിലെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും പാക്കിസ്ഥാനികളുടെ നുഴഞ്ഞുകയറ്റം. യോഗ പരിശീലനവുമായി ബന്ധപ്പെട്ട് തയാറാക്കിയ മലയാളത്തിൽ ആശയവിനിമയവും ഗ്രൂപ്പ് ഇൻവിറ്റേഷനും നടത്തുന്ന’പരിശീലനം ‘വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഇവർ നുഴഞ്ഞു കയറിയത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയാണ് പാക്കിസ്ഥാൻ നമ്പറുകളിൽ നിന്നുള്ള രണ്ടുപേർ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പബ്ലിക് ഇൻവിറ്റേഷൻ ഉപയോഗിച്ച് അംഗങ്ങളായത്. +923420803086, +923041544176. എന്നീ പാക്കിസ്ഥാൻ നമ്പരുകളാണ് ഗ്രൂപ്പിൽ വന്നത്. ഇവർക്കൊപ്പം 9634022606 എന്ന ഫോൺ നമ്പനുള്ള ആൾ പുതുതായി ഗ്രൂപ്പിൽ ചേർന്നു. ഈ വ്യക്തി ഗ്രൂപ്പിന്റെ പേര് മാറ്റുകയും സ്ത്രീയുടെ നഗ്‌നചിത്രം ഡിപിയാക്കുകയുമായിരുന്നു.
തുടർന്ന് +92 ൽ തുടങ്ങുന്ന രാജ്യത്തിന്റെ കോഡ് പാക്കിസ്ഥാനാണെന്ന് മനസ്സിലായതോടെ അഡ്മിൻസ് എല്ലാവരെയും ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അധികൃതർക്ക് പരാതി നൽകാനൊരുങ്ങുകയാണ് അഡ്മിൻ. മലയാളത്തിൽ ആശയവിനിമയം നടത്തുന്ന ഗ്രൂപ്പിൽ പാകിസ്ഥാനികൾ അംഗമായതിൽ കേരളത്തിൽ നിന്നുള്ളവരുടെ സഹായം ഉണ്ടെന്നാണ് നിഗമനം.
ഭാരതീയ സംസ്‌കാര പഠനവുമായി ബന്ധപ്പെട്ട് പല ഗ്രൂപ്പുകളിലും ഇത്തരക്കാർ നുഴഞ്ഞു കയറുകയും ഹിന്ദു നാമധാരിയായി വേഷമിട്ട് കലാപത്തിന് ശ്രമം നടത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ പലരും പരാതി പറയാൻ മടിക്കുകയും വിവരങ്ങൾ മൂടി വയ്‌ക്കുകയാണ് ചെയ്യുന്നത്. രാജ്യത്ത് പാക്കിസ്ഥാനിൽ നിന്നുളള സൈബർ നുഴഞ്ഞുകയറ്റം വ്യാപകമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. പാക്കിസ്ഥാനിലെ ഫോൺ നമ്പരുകൾ ഉപയോഗിച്ചുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ മലയാളികൾ ഉൾപ്പെടെയുളളവർ സജീവമാണ്. ഇത്തരം നമ്പരുകൾ ഉപയോഗിച്ച് രാജ്യവിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: