പുസ്തകവായനയിലും പ്രസിദ്ധീകരണത്തിലും വലിയ വര്‍ധനവാണ് കഴിഞ്ഞ ദശാബ്ദം ദര്‍ശിച്ചത്. എല്ലായിടത്തും നടക്കുന്ന പുസ്തക മേളകളും ലിറ്ററേച്ചര്‍ ഫെസ്റ്റിവലുകളും ജനപങ്കാളിത്തവും അതിന്റെ തെളിവാണ്.
1616ല്‍ അന്തരിച്ച വിശ്വവിഖ്യാത സാഹിത്യകാരന്‍ വില്ല്യം ഷേക്ക്സ്പിയറുടെ ചരമദിനമാണ് ലോക പുസ്തകദിനമായി ആചരിക്കുന്നത്. 1995ല്‍ ചേര്‍ന്ന യുഎന്‍ സാംസകാരികസമിതി എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ലോകപുസ്തക-പകര്‍പ്പവകാശദിനം നിശ്ചയിച്ചത്. ലോകമെമ്പാടുമുള്ള എഴുത്തുകാരും പ്രസാധകരും ലൈബ്രറികളും അവരവരുടേതായ പങ്കുവഹിക്കേണ്ട ദിനം. ജനങ്ങള്‍ ഇതേറ്റെടുത്തു കഴിഞ്ഞു. ഓരോ വര്‍ഷവും ഓരോ രാജ്യതലസ്ഥാനങ്ങളാണ് ലോകപുസ്തക തലസ്ഥാനം. ഈ വര്‍ഷം മലേഷ്യയിലെ ക്വാലാലംപൂരാണ്. വലിയ തയ്യാറെടുപ്പുകളാണ് ഈ വര്‍ഷം മലേഷ്യന്‍ സര്‍ക്കാര്‍ അതിനുവേണ്ടി ഒരുക്കിയത്. പുസ്തക പ്രസാധകരുടെയും എഴുത്തുകാരുടെയും ലൈബ്രറികളുടെയും വലിയൊരു കൂട്ടായ്മ തന്നെ ഒരുക്കിയിരുന്നു. എന്നാല്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ നിയമാനുസൃതമായ ആചരണമാണ് വിഭാവനം ചെയ്തിട്ടുള്ളത്. 100 രാജ്യങ്ങളെങ്കിലും ഈ വര്‍ഷം ലോകപുസ്തകദിനം ആചരിക്കണമെന്നു യുഎന്‍ സാംസ്‌കാരികസമിതി ലക്ഷ്യം വച്ചിരുന്നു. ആറു പദ്ധതികളാണ് ഈ വര്‍ഷം ലോകപുസ്തകദിനത്തില്‍ നടത്താന്‍ ഉദ്ദേശിച്ചത്.
1. നമ്മള്‍ വായിച്ച പുസ്തകങ്ങള്‍ മറ്റു വായനക്കാരുമായി പങ്കിടുക.
2. വായനക്കാരുടെ കൂട്ടം രൂപീകരിക്കുക.
3. ഏറ്റവും മികച്ച പുസ്തക പ്രദര്‍ശന സന്ദര്‍ശനം.
4. ഒരു സൗജന്യ പുസ്തകം
5. ഒരു കഥ കേള്‍ക്കുക, പറയുക.
6. സേവന സന്നദ്ധരാക്കുക.
വായനക്കൊരു മാസം തന്നെ സ്വീകരിച്ച കേരളം ഇക്കാര്യത്തില്‍ ലോകത്തിനു മാതൃകയാണ്. 1946ല്‍ സര്‍. സി.പി. രാമസ്വാമി അയ്യര്‍ ഉദ്ഘാടനം ചെയ്ത ‘സാഹിത്യപഞ്ചാനന്‍ പി.കെ. മെമ്മോറിയല്‍ സ്മാരക ലൈബ്രറി’, നമ്മുടെ ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ തുടക്കം തന്നെയായിരുന്നു. 1942ല്‍ രൂപംകൊണ്ട ദേശീയ പുസ്തകശാലയും (ചആട) സാഹിത്യപ്രവര്‍ത്തക സഹകരണസംഘവും വായനയുടെയും എഴുത്തിന്റെയും മേഖലയില്‍ ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുണ്ട്.
പകര്‍പ്പവകാശദിനം
ആദ്യകാലത്ത് പുസ്തകങ്ങള്‍ക്കൊന്നും പകര്‍പ്പവകാശം ഉണ്ടായിരുന്നില്ല. 1957ലാണ് സ്വാതന്ത്ര്യ ഇന്ത്യയില്‍ ഈ നിയമം വന്നത്. 1911ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിന്റെ ചുവടു പിടിച്ചായിരുന്നു ഇത്. 50 വര്‍ഷം വരെയുള്ള പുസ്തകങ്ങള്‍ പകര്‍പ്പവകാശ നിയമത്തില്‍ വരും. 1994ല്‍ ഭേദഗതിയിലൂടെ ഇതു 60 വര്‍ഷമാക്കി.
പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍ക്ക് കടആച നമ്പര്‍ ലഭിക്കുന്നതിലൂടെ അതിന്റെ പകര്‍പ്പവകാശം സംരക്ഷിക്കപ്പെടുന്നു. 2015 മുതല്‍ കടആച നമ്പര്‍ ലഭിക്കുന്നതിനുള്ള നൂലാമാലകള്‍ ലഘൂകരിച്ചു. ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നതിനു പോലും കടആച നമ്പര്‍ ലഭിക്കും. ഓണ്‍ലൈനില്‍ നേരിട്ട് അപേക്ഷിക്കാം. ഇതുമൂലം എഴുതിത്തുടങ്ങുന്നവര്‍ക്ക് സ്വയം പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്യാം. പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ രണ്ടു കോപ്പി വീതം കൊല്‍ക്കത്ത, ദല്‍ഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെ ദേശീയ ലൈബ്രറികള്‍ക്കു അയച്ചുകൊടുക്കണം. ഇതുമൂലം ആ പുസ്തകങ്ങള്‍ നാഷണല്‍ കാറ്റലോഗില്‍ ഇടം പിടിക്കുകയും ചെയ്യും. ഇത് എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കും ഏറെ ഗുണകരമാണ്.
ഇ.എന്‍. നന്ദകുമാര്‍
(പ്രസിഡന്‍റ്, അന്താരാഷ്‌ട്രപുസ്തകോത്സവ സമിതി, മെമ്പര്‍, എന്‍.ബി.ടി.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: