പാഠം 41
കൃഷ്ണസ്സ പുഷ്ണാതു നഃ
(ആ ത്രികാലദര്‍ശിയായ കൃഷ്ണന്‍ നമ്മളെ രക്ഷിക്കട്ടെ)
ഗോപികയുടെ വീട്ടില്‍ നിന്ന് വെണ്ണ മോഷ്ടിക്കാന്‍
പുറപ്പെട്ടപ്പോള്‍ കൈയോടെ പിടികൂടിയെങ്കിലും ചൊടിയുള്ള മറുവാക്ക് പറഞ്ഞ് ആനന്ദിപ്പിച്ച ആ ഭഗവാന്‍ പിന്നീട് കുട്ടികളോടൊപ്പം കളിക്കാന്‍ പോയി. കളിയൊക്കെ കഴിഞ്ഞ് ഓടി അമ്മയുടെ അടുത്ത് വന്ന് പറയുന്നത് വായിക്കൂ .
കൃഷ്ണഃ- ഹേ! മാതഃ! (അല്ലയോ അമ്മേ!)
യശോദാ- കിം യദുനാഥ! (എന്താണ് യാദവ കുലനാഥാ!)
കൃഷ്ണഃ ദേഹി ചഷകം (എനിക്കൊരു ഗ്ലാസ്സ് തരൂ)
യശോദാ – കിം തേന? (എന്തിനാണ്? ഗ്ലാസ്സു കൊണ്ട് എന്തിനാ?)
കൃഷ്ണഃ – പാതും പയഃ (പാലുകുടിക്കാനാണ്)
യശോദാ – തന്നാസ്തി അദ്യ (ഇപ്പോളതില്ല. പാലൊന്നും ഇന്നില്ല)
കൃഷ്ണഃ- കദാസ്തി? (പിന്നെ എപ്പോഴാ?)
യശോദാ – നിശി (രാത്രിയായിട്ട് തരാം)
കൃഷ്ണ: – നിശാ കാ? (രാത്രിയോ? അതെന്താ?)
യശോദാ – അന്ധകാരോദയേ (ഇരുട്ടാവുമ്പോള്‍ ആണ് )
അപ്പോള്‍ തന്നെ കൃഷ്ണന്‍ രണ്ടു കണ്ണുമടച്ച് (ആമീല്യാക്ഷിയുഗം) രാത്രിയായി (നിശാപ്യുപഗതാ)
തരൂ പാല്‍ എന്ന് (ദേഹീതി)
മാതുഃ വക്ഷോജാംശുകം മുഹുഃ മുഹുഃ (അമ്മയുടെ ചെഞ്ചേല വീണ്ടും വീണ്ടും)
കര്‍ഷണോദ്യതകരഃ (വലിച്ച് പ്രേരിപ്പിക്കുന്ന/കൊഞ്ചി തുള്ളുന്ന) കൃഷ്ണഃ സഃ പുഷ്ണാതു നഃ (ആ കുസൃതി കൃഷ്ണന്‍ നമ്മളെ കാക്കട്ടെ )
ശ്ലോകം
മാതഃ! കിം യദുനാഥ! ദേഹി ചഷകം
കിം തേന പാതും പയ-
സ്തന്നാസ്ത്യദ്യ കദാസ്തി വാ നിശി
നിശാ കാ വാളന്ധകാരോദയേ
ആമീല്യാക്ഷിയുഗം നിശാപ്യുപഗതാ
ദേഹീതി മാതുര്‍മുഹുര്‍-
വക്ഷോജാംശുകകര്‍ഷണോദ്യതകരഃ
കൃഷ്ണസ്സ പുഷ്ണാതു നഃ
(ശ്രീകൃഷ്ണകര്‍ണാമൃതം ശ്ലോകം 59. ദ്വിതീയ സര്‍ഗ്ഗം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: