വാഷിങ്ടന്‍ : യുഎസിലേക്കുള്ള കുടിയേറ്റം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിന്റെ ഭാഗമായി അടുത്ത 60 ദിവസത്തേക്ക് പുതിയ ഗ്രീന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തിവയ്ക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായും വ്യാപനം തടയുന്നതിനും അമേരിക്കയിലേക്കുള്ള എല്ലാ ഇമ്മിഗ്രേഷനും താല്‍ക്കാലികമായി തടഞ്ഞുവയ്ക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പിടുമെന്ന് ട്രംപ് നേരത്തെ സൂചന നല്‍കിയിരുന്നു
പ്രതിവര്‍ഷം 11 ലക്ഷം പേരാണ് നിയമപരമായി അമേരിക്കയിലേക്ക കുടിയേറുന്നത്. അതില്‍. 600,000 ത്തോളം പേര് പുതിയതായി എത്തിച്ചേരുന്നവരാണ്. 500,000 ത്തോളം പേര് ജോലിക്കും പഠനത്തിനും ഒക്കെ വന്ന്, രാജ്യത്തുതന്നെ നിന്നു കൊണ്ട് പൗരന്മാരാകാന് ശ്രമിക്കുന്നവരും. പുതിയ ഗ്രീന്‍ കാര്‍ഡുകള്‍ നല്‍കേണ്ടതില്ല എന്നു തീരുമാനിക്കുന്നതിലൂടെ ഇവരുടെ അമേരിക്കന്‍ സ്വപ്നമാണ് തകരുന്നത്. ‘അമേരിക്കന്‍ തൊഴിലാളികളെ നമ്മള് പരിപാലിക്കണം. 60 ദിവസത്തേക്കാണ് ഈ വിലക്ക്. അതിനു ശേഷം സാഹചര്യങ്ങള്‍ക്കനുസരിച്ചു തീരുമാനമെടുക്കും.’ എന്നാണ് വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്
താല്‍ക്കാലിക അടിസ്ഥാനത്തില്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നവരെ ഇതു ബാധിക്കില്ലെന്നും ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.
എച്ച്-1ബി വീസ താല്ക്കാലികമായതിനാല് നോണ്‍-ഇമിഗ്രന്റ് വീസയായിട്ടാണ് പരിഗണിച്ചിരിക്കുന്നത്. എച്ച്-1ബി പുതുക്കി ക്രമേണ ഗ്രീന്‍ കാര്‍ഡ് നേടുന്നവരെയാണ് ഇമിഗ്രന്റ് എന്ന് കണക്കാക്കുന്നത്. താല്‍ക്കാലിക പ്രവേശനത്തെ ബാധിക്കില്ലെന്ന ട്രംപിന്റെ വാക്കുകള്‍ ഐടി പ്രഫഷനുകള്‍ക്ക് ആശ്വാസകരമാണ്. നിലവില്‍ അമേരിക്കയിലെ എച്ച് -1 ബി വിസ ഉടമകളില്‍ മൂന്നിലൊന്നും ഇന്ത്യാക്കാരാണ്. 4,20,000 പേരില്‍ 3,10,000 ഇന്ത്യയില്‍ നിന്നുള്ളവര്‍
കോവിഡ് വ്യാപനത്തെ തുടര്‍ന്നു, രണ്ടു കോടിയിലധികം തൊഴിലാളികളാണ് യുഎസില്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിച്ചിരിക്കുന്നത്. ഇതു റെക്കോര്‍ഡാണ്.അദൃശ്യനായ ശത്രു കോവിഡിന്റെ അക്രമണത്തിന്റെ വെളിച്ചത്തില്‍ അമേരിക്കന്‍ പൗരന്മാരുടെ തൊഴില്‍ സുരക്ഷിതത്വവും ആരോഗ്യവും ഉറപ്പുവരുത്തേണ്ടത് ഗവണ്മെന്റിന്റെ കര്‍ത്തവ്യമാണെന്നാണ് ട്രം പിന്റെ നിലപാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: