Categories: Cricket

ഇന്ത്യയുമായി അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്‌ക്കൊരുങ്ങി ഓസീസ്

ഡിസംബര്‍-ജനുവരിയിലാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനത്തിനെത്തുക. ഇന്ത്യക്കെതിരായ പരമ്പരയില്‍ നിന്ന് ഏറെ വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഇന്ത്യയുമായി അഞ്ചു മത്സരങ്ങളുടെ പരമ്പര കളിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചുവരികയാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചീഫ് എക്‌സീക്യൂട്ടീവ് കെവിന്‍ റോബര്‍ട്‌സ് പറഞ്ഞു.

ബ്രിസ്ബന്‍: ഇന്ത്യയുമായി അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര സംഘടിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ക്രിക്കറ്റ് മത്സരങ്ങള്‍ നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്.

ഡിസംബര്‍-ജനുവരിയിലാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനത്തിനെത്തുക. ഇന്ത്യക്കെതിരായ പരമ്പരയില്‍ നിന്ന് ഏറെ വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഇന്ത്യയുമായി അഞ്ചു മത്സരങ്ങളുടെ പരമ്പര കളിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചുവരികയാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചീഫ് എക്‌സീക്യൂട്ടീവ് കെവിന്‍ റോബര്‍ട്‌സ് പറഞ്ഞു.

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഇതുവരെ നാലു മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരകളാണ് നടന്നിട്ടുള്ളത്. ഇംഗ്ലണ്ടുമായിട്ടാണ് ഓസീസ് അഞ്ചു മത്സരങ്ങളുടെ പരമ്പര കളിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഭരണ കര്‍ത്താക്കളുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയയ്‌ക്ക നല്ല ബന്ധമാണുള്ളത്. അതിനാല്‍ ഭാവിയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ അഞ്ചു മത്സരങ്ങളുടെ പരമ്പര കളിക്കുമെന്ന് കെവിന്‍ വ്യക്തമാക്കി.

ടി 20 ലോകകപ്പ് മുന്‍ നിശ്ചയിച്ച പ്രകാരം നടത്തുന്നതിനുള്ള ഒരുക്കങ്ങളുമായി ഓസ്‌ട്രേലിയ മുന്നോട്ടു പോകുകയാണ്. ഒക്‌ടോബര്‍ പതിനെട്ട് മുതല്‍ നവംബര്‍ പതിനഞ്ചുവരെയാണ് ലോകകപ്പ്.

കൊറോണ വ്യാപനത്തെ തുടര്‍ന്ന് മത്സരങ്ങള്‍ നിര്‍ത്തിവച്ചതിനാല്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അടുത്ത സീസണില്‍ സമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനായി ആവശ്യമായ എല്ലാം നടപടികളും സ്വീകരിക്കുമെന്ന് കെവിന്‍ വെളിപ്പെടുത്തി.

കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവച്ചിരിക്കുയാണ്. യാത്ര നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. മാര്‍ച്ച് എട്ടിന് നടന്ന ടി 20 വനിത ലോകകപ്പ് ഫൈനലാണ് നിയന്ത്രണങ്ങള്‍ വരുന്നതിന് മുമ്പ് ഓസ്‌ട്രേലിയയില്‍ നടന്ന വമ്പന്‍ കായിക മത്സരം. മെല്‍ബണില്‍ നടന്ന ഫൈനലില്‍ ഇന്ത്യയെ 85 റണ്‍സിന് തോല്‍പ്പിച്ച് ഓസ്‌ട്രേലിയ ചാമ്പ്യന്മാരായി. 86000 കാണികളാണ് ഫൈനല്‍ വീക്ഷിക്കാന്‍ എത്തിയത്.

ക്രിക്കറ്റ് മത്സരങ്ങള്‍ നിലച്ചതോടെ പ്രതിസന്ധിയിലായ ക്രിക്കറ്റ് ഓസ്‌ട്രേലിയ കളിക്കാരുടെയും പരിശീലകരുടെയും പ്രതിഫലം കുറച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക