Categories: Kerala

പൗരന്റെ ആരോഗ്യവിവരങ്ങള്‍: ഐസിഎംആറിന്റെ അനുമതി നേടിയത് വ്യക്തമാക്കാതെ സ്പ്രിംഗ്‌ളറും സര്‍ക്കാരും; കരാര്‍ സ്വകാര്യതയെ കുറിച്ചുള്ള കോടതി വിധികളുടെ ലംഘനം

2017ലെ ജസ്റ്റിസ് പുട്ടുസ്വാമിയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള കേസില്‍ സുപ്രീം കോടതി സ്വകാര്യത മൗലികവകാശമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ ശേഖരിക്കുന്ന വിവരങ്ങള്‍ മറ്റാര്‍ക്കെങ്കിലും വിശകലനം ചെയ്യുന്നതിനുള്ള അനുമതി നിരീക്ഷണത്തിലുള്ളവരില്‍ നിന്നും വാങ്ങുന്നില്ല.

Published by

തിരുവനന്തപുരം: കൊറോണ(കൊവിഡ് 19) വൈറസ് ബാധിച്ച് നിരീക്ഷണത്തിലുള്ള പൗരന്റെ ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കാന്‍ ആവശ്യമായ അനുമതി, ഐസിഎംആറില്‍ നേടിയത് വ്യക്തമാക്കാതെ അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്‌ളറും സര്‍ക്കാരും. വിവരങ്ങള്‍ ശേഖരിക്കാനായി സ്പ്രിംഗ്‌ളറും സര്‍ക്കാരും തമ്മിലുണ്ടാക്കിയ കരാര്‍ സ്വകാര്യതയെ കുറിച്ചുള്ള കോടതി ഉത്തരവുകളുടേയും ചട്ടങ്ങളുടേയും ലംഘനം കൂടിയാണ്.

2017ലെ ജസ്റ്റിസ് പുട്ടുസ്വാമിയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള കേസില്‍ സുപ്രീം കോടതി സ്വകാര്യത മൗലികവകാശമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ ശേഖരിക്കുന്ന വിവരങ്ങള്‍ മറ്റാര്‍ക്കെങ്കിലും വിശകലനം ചെയ്യുന്നതിനുള്ള അനുമതി നിരീക്ഷണത്തിലുള്ളവരില്‍ നിന്നും വാങ്ങുന്നില്ല. നിലവിലെ നിയമപ്രകാരം ഒരു വ്യക്തിയുടെ ഏറ്റവും പ്രധാനമായ ആരോഗ്യവിവരങ്ങള്‍ കൈമാറ്റം ചെയ്യണമെങ്കില്‍ ഐസിഎംആറിന്റെ അനുമതി വേണം. സര്‍ക്കാറോ സ്പ്രിംഗ്‌ളറോ അത്തരമൊരു അനുമതി നേടിയതായി പറയുന്നില്ല. സര്‍ക്കാര്‍ പുറത്തിറക്കിയ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സില്‍ അത്യാവശ്യഘട്ടങ്ങളില്‍ സര്‍ക്കാറിന് അടിയന്തിര നടപടി എടുക്കാമെന്ന് പറയുന്നുണ്ട്. അപ്പോഴും ഡാറ്റാ ശേഖരിക്കലും അതിന്റെ വിനിമയവും പറയുന്നില്ല.

പൗരന്‍മാരുടെ അനുമതിയില്ലാതെയാണ് സ്പ്രിംഗ്‌ളറിന് സര്‍ക്കാര്‍ ഡേറ്റ കൈമാറിയത്. വ്യക്തികളുടെ വിവരങ്ങള്‍ക്കിപ്പോള്‍ വന്‍ വിലയുണ്ട്. ഡാറ്റ ശേഖരണത്തിനായി ആഗോളതലത്തില്‍ നടക്കുന്നത് വലിയ മത്സരമാണ്. നിലവില്‍ കൊവിഡ് നീരീക്ഷണത്തിലുള്ള ലക്ഷക്കണക്കിന് ആളുകളുടേ വിവരങ്ങള്‍ സ്പ്രിംഗ്‌ളറിന്റെ സൈറ്റിലേക്കും സര്‍വ്വറിലേക്കുമാണ് പോകുന്നത്. ആരോഗ്യപ്രവര്‍ത്തകരുടെ വിവരങ്ങളും ഇതിലേക്കാണ് പോകുന്നത്. വിവരങ്ങള്‍ ദുരുപയോഗം ചെയ്യില്ലെന്ന് സര്‍ക്കാര്‍ വിശദീകരിക്കുമ്പോഴും ലോകത്ത് തന്നെ കൊവിഡ് പ്രതിരോധത്തില്‍ മാതൃകയായ കേരളത്തിന്റെ ഡാറ്റ അമൂല്യമാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by