കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 45 ഇന്ത്യാക്കാരടക്കം 80 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 679 ആയി ഉയര്‍ന്നു. ഇന്നു രോഗം സ്ഥിരീകരിച്ച ഇന്ത്യക്കാരില്‍ 42 പേര്‍ക്ക് മുമ്പ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായുള്ള സമ്പര്‍ക്കം വഴിയാണു രോഗബാധയേറ്റത്. ഇന്ന് രോഗം സ്ഥിരീകരിച്ച ആകെ രോഗികളില്‍ എട്ടു പേരുടെ രോഗ ബാധയുടെ ഉറവിടം അന്വേഷണത്തിലാണ്.
രാജ്യത്ത് ആകെ രോഗ ബാധയേറ്റവരുടെ എണ്ണം 1234 ആയിരിക്കുകയാണു. ഇതില്‍ കുവൈറ്റ് സ്വദേശികള്‍ 293 ആണ്. ഈജിപ്റ്റുകാര്‍ 64 , 85 ബംഗ്ലാദേശികള്‍, 32 പാകിസ്ഥാന്കാര്, 18 ഫിലിപ്പീന്‍സുകാര്‍, ഇറാന് 19, നേപ്പാള്‍ 11 എന്നിങ്ങനെയാണ് വൈറസ് ബാധിച്ചവരുടെ രാജ്യം തിരിച്ചുള്ള കണക്കുകള്‍. ഇന്ന് ഒന്‍പത് പേരാണു രോഗ വിമുക്തി നേടിയത്. ഇവരില്‍ ഏഴു പേര് സ്വദേശികളും രണ്ടു പേര് വിദേശികളുമാണെന്ന് ആരോഗ്യമന്ത്രി ബാസില്‍ അല്‍ സബാഹ് വ്യക്തമാക്കി. ഇതോടെ കൊറോണ വൈറസ് ബാധയില്‍ നിന്നു ആകെ രോഗ വിമുക്തി നേടിയവരുടെ എണ്ണം 142ആയി.
ആകെ 1091 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 29 പേര് തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരും ഇതില്‍ 10 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും ആരോഗ്യമന്ത്രാലയ വക്താവ് അബ്ദുല്ല അല്‍ സനദ് വ്യക്തമാക്കി. കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനിയുടെ അഹമ്മദി റിഫൈനറിയില്‍ ജോലി ചെയ്യുന്ന ഒരു ഇന്ത്യക്കാരന് കൊറോണ സ്ഥിരീകരിച്ചു. വിദേശികളായ മറ്റു 42 പേരെ ക്വാറന്റൈന് വിധേയരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: