കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് വൈറസ് കേസുകളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണു ഇന്നു റിപ്പോര്‍ട്ട് ചെയ്തത്. 161 പേര്‍ക്ക് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്ഥിരീകരിക്കപ്പെട്ട ആളുകളില്‍ 104 പേര് ഇന്ത്യക്കാരാണ്. ഇതോടെ ആകെ രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 634 ആയി. കുവൈത്തില്‍ ഇതുവരെ രോഗ ബാധയേറ്റവരുടെ എണ്ണം 1154 ആയി. ഇന്നു 10 പേര് രോഗ മുക്തി നേടിയതായി ആരോഗ്യമന്ത്രി ബാസില്‍ അല്‍ സബാഹ് വ്യക്തമാക്കി.
ഇതോടെ കൊറോണ വൈറസ് ബാധയില്‍ നിന്നു ആകെ രോഗമുക്തി നേടിയവരുടെ എണ്ണം. 133 ആയി. ആകെ 1020 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്.ഇവരില്‍ 27 പേര് തീവ്ര പരിചരണ വിഭാഗത്തിലാണു . ഇതില്‍ 10 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന് ആരോഗ്യമന്ത്രാലയ വക്താവ് അബ്ദുല്ല അല്‍ സനദ് വ്യക്തമാക്കി.
അതേസമയം, കൊറോണ വ്യാപനം ഉണ്ടാകുന്ന സാഹചര്യത്തില്‍ കുവൈറ്റിന് പിന്തുണയുമായി ഇന്ത്യന്‍ മെഡിക്കല്‍ സംഘം കുവൈത്തിലെത്തി. ഇന്ത്യയുടെ റാപ്പിഡ് റെസ്പോണ്‍സ് ടീം എന്നറിയപ്പെടുന്ന മെഡിക്കല്‍ സംഘമാണ് പ്രത്യേക വ്യോമസേന വിമാനത്തില്‍ കുവൈത്തിലെത്തിയത്, ഡോക്ടര്‍മാര്‍ പാരാ മെഡിക്കല്‍ സ്റ്റാഫും ഉള്‍പ്പെടുന്ന 15 അംഗം ഡിഫെന്‍സ് സംഘം രണ്ടാഴ്ചക്കാലം കൊറോണ പരിശോധനക്ക് കുവൈത്തിലെ പ്രത്യേക മെഡിക്കല്‍ സംഘത്തെ സഹായിക്കുകയും അവര്‍ക്കുവേണ്ട പരിശീലനം നല്‍കുകയും ചെയ്യും.
കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ സബാഹും ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ സംഭാഷണത്തെ തുടര്‍ന്ന്, ഇന്ത്യന്‍വിദേശ കാര്യമന്ത്രി എസ് ജയശങ്കറും കുവൈറ്റ് വിദേശ കാര്യ മന്ത്രി ഷെയ്ഖ് ഖാലിദ് ഡോ. അഹമമ്മദ് നാസര്‍ അല്‍ സബാഹുമായും ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യന്‍ വൈദ്യ സംഘം കുവൈത്തില്‍ എത്തിയതായി സ്ഥിരീകരിച്ച് കൊണ്ട് കൊണ്ട് വിദേശകാര്യ എസ്. ജയശങ്കര്‍ ട്വീറ്റ് ചെയ്യുകകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: