കുവൈറ്റ് സിറ്റി: ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടനുസരിച്ച് കുവൈറ്റില്‍ ഒന്നര ലക്ഷം വിദേശികളാണ് നിയമ ലംഘകരായി തുടരുന്നത്. ഇവരില്‍ 40,000 ഇന്ത്യക്കാരെന്നാണ് കണക്കുകള്‍. ഏപ്രില്‍ ഒന്നു മുതല്‍ 30 വരെയാണ് കുവൈറ്റ് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി. രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടു പോകുന്നതിനാണ് സര്‍ക്കാര്‍ അവസരം ഒരുക്കിയിരിക്കുന്നത്.
പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ പാസ്‌പോര്‍ട്ട്, സിവില്‍ ഐഡി, തങ്ങളുടെ ലഗേജുമായി നേരിട്ടു രജിസ്‌ട്രേഷന്‍ സെന്ററില്‍ ഹാജരാകണം. തുടര്‍ന്ന് ഡീപോര്‍ട്ടഷന്‍ സെന്ററിലേക്ക് മാറ്റുകയും യാത്രക്ക് വിമാനതാവളത്തിലേക്ക് കൊണ്ടു പോകുന്നതുവരെ താമസവും ഭക്ഷണവും വിമാനടിക്കറ്റും സര്‍ക്കാര്‍ നല്‍കും.
ഇന്ത്യയില്‍ ഈമാസം 14 വരെ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ എമ്പസിയുടെ ആവശ്യപ്രകാരമാണ് ഏപ്രില്‍ 16 മുതല്‍ 20 വരെയാക്കി പൊതുമാപ്പ് തിയതി പുതുക്കി നിശ്ചയിച്ചത്. എന്നാല്‍ കുവൈറ്റില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നതിനാല്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന ഇന്ത്യാക്കാര്‍ ഉത്കണ്ഠയിലാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: