Categories: World

‘പ്രതിസന്ധി ഘട്ടത്തില്‍ അമേരിക്കയ്‌ക്കൊപ്പം നില്‍ക്കുന്നതില്‍ നന്ദി; കോവിഡിനുള്ള മരുന്ന് കയറ്റുമതി ചെയ്യണം’; പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് ട്രംപ്

മലേറിയ രോഗത്തിനെതിരായി ഉപയോഗിക്കുന്ന ഹൈഡ്രോക്ലോറോക്വിന്‍ മരുന്നിന്റെ കയറ്റുമതി തടയുകയാണെങ്കില്‍ അമേരിക്കയുടെ പ്രതികാര നടപടിയുടെ ആഘാതം ഇന്ത്യ നേരിടേണ്ടിവരുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.

Published by

വാഷിങ്ടണ്‍ : കോവിഡ് ചികിത്സക്കായി ഉപയോഗിക്കുന്ന മലേറിയയ്‌ക്കെതിരെയുള്ള മരുന്ന് കയറ്റുമതി ചെയ്യണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് ഡൊണാള്‍ഡ് ട്രംപ്.  കൊറോണ വൈറസ് പ്രതിരോധത്തിനായി ഇതു ഉപയോഗിക്കാമെന്ന് അടുത്തിടെ കണ്ടു പിടിച്ചിരുന്നു. തുടര്‍ന്ന് രാജ്യത്ത് മരുന്ന് ലഭ്യമാക്കുന്നതിനായി വന്‍തോതില്‍  മരുന്ന് കയറ്റുമതി ചെയ്യുന്നതിന് കേന്ദ്രം നിയന്ത്രണം കൊണ്ടുവന്നിരുന്നു.  ഇതോടെയാണ് അമേരിക്ക മരുന്ന് കയറ്റുമതി ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഹൈഡ്രോക്സിക്ലോറോക്വിന്‍ കയറ്റുമതി ചെയ്യാന്‍ അനുവദിക്കണമെന്ന് മോദിയോട് കഴിഞ്ഞ ദിവസം അമേരിക്ക ആവശ്യപ്പെട്ടിരുന്നു.

രാജ്യം ദുര്‍ഘട പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ എന്റെ ആത്മാര്‍ഥ സുഹൃത്ത് നരേന്ദ്ര മോദി അമേരിക്കന്‍ ജനതക്കൊപ്പവും നിന്നുവെന്നും  ഇന്ത്യയോട് നന്ദിയുണ്ടെന്നും ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. നരേന്ദ്രമോദിയുമായി സംസാരിച്ചെന്നും അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് മരുന്നിന്റെ കയറ്റുമതിയിലേര്‍പ്പെടുത്തിയിരിക്കുന്ന നിരോധനത്തില്‍ ഇളവ് അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചതായും ട്രംപ് വെളിപ്പെടുത്തി. വൈറ്റ് ഹൗസില്‍ നടന്ന കൊറോണവൈറസ് ടാസ്‌ക് ഫോഴ്‌സിന്റെ അവലോക യോഗത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കി.  

ഇന്ത്യയില്‍ വലിയ അളവില്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉല്‍പാദിപ്പിക്കുന്നുണ്ടെന്നും ട്രംപ് അവലോകന യേഗത്തില്‍ പറഞ്ഞു. അതേസമയം മാര്‍ച്ച് 25 ന് ഹൈഡ്രോക്സിക്ലോറോക്വിന്‍ കയറ്റുമതി ഇന്ത്യ നിരോധിച്ചതാണ്. മാനുഷിക കാരണങ്ങളാല്‍ മരുന്നുകള്‍ ഉള്‍പ്പടെ ചില അവശ്യ വസ്തുക്കളുടെ കയറ്റുമതി അനുവദിക്കാമെന്ന് ഇന്ത്യന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നതാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക