Categories: Defence

മത്സ്യബന്ധനത്തിനുപോയി കടലില്‍ കുടുങ്ങി; മത്സ്യ തൊഴിലാളികള്‍ക്ക് സഹായമെത്തിച്ച് ഇന്ത്യന്‍ നാവിക സേന

Published by

കൊച്ചി: ഇന്ധനവും ഭക്ഷണവും തീര്‍ന്ന പത്തുപേര്‍ സഞ്ചരിച്ച മീന്‍പിടിത്ത ബോട്ടിന് നാവികസേന തുണയായി. ഐഎന്‍എസ് നിരീക്ഷക് കണ്ടെത്തിയ തമിഴ്‌നാട് ബോട്ടിന് ഇന്ധനവും ഭക്ഷ്യവസ്തുക്കളും സേന കൈമാറി.  

മാര്‍ച്ച് 12ന് കൊച്ചി തീരത്തു നിന്ന് മീന്‍പിടിക്കാന്‍ പോയതാണ് സെയ്ന്റ് നിക്കോളാസ് എന്ന തമിഴ്‌നാട് മീന്‍പിടിത്ത ബോട്ട്. ഇവര്‍ക്ക്, കൊറോണ പ്രതിരോധത്തിന്റെ ഭാഗമായ ലോക്ഡൗണിനെ തുടര്‍ന്ന് തീരത്തടുക്കാന്‍ കഴിഞ്ഞില്ല. ഇന്ധനവും ഭക്ഷണവും കുടിവെള്ളവും തീര്‍ന്നിരുന്നു. ബോട്ട് ഐഎന്‍എസ് നിരീക്ഷകിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഉടനെ അവര്‍ക്കാവശ്യമുള്ളത് എത്തിക്കുകയായിരുന്നു. കുളച്ചല്‍ വരെ യാത്ര ചെയ്യാനുള്ള 300 ലിറ്റര്‍ ഇന്ധനം, വെള്ളം, തുടങ്ങിയവ ലഭ്യമാക്കി.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts