കുവൈറ്റ് സിറ്റി – കൊറോണ വൈറസിനെത്തുടര്‍ന്ന് കുവൈറ്റില്‍ ക്വാറന്റയിനില്‍ കഴിഞ്ഞിരുന്നു ഇന്ത്യാക്കാരന് മരണമടഞ്ഞു. മരണകാരണം കൊറോണ വൈറസ് ബാധയെന്ന് സംശയം. സ്ഥിരീകരണത്തിന് ലോകാരോഗ്യസംഘടനയുടെ അഭിപ്രായം തേടി
കുവൈത്ത് സിറ്റിയിലെ മിര്‍ഗ്ഗാബിലെ ഒരു കെട്ടിടത്തിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഈ കെട്ടിടത്തിലെ ഒരു താമസക്കാരനു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് കെട്ടിടം ആരോഗ്യമന്ത്രാലയം കൊറന്റയിന്‍ ചെയ്തിരുന്നു. നെഞ്ച് വേദനയെത്തുടര്‍ന്ന് അമീരി ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ ഇയാള്‍ മരണമടയുകയായിരുന്നു.
മൃതദേഹത്തില്‍ നിന്നും ശേഖരിച്ച സ്രവ പരിശോധനയില്‍ കൊറോണ വൈറസ് ബാധയേറ്റതായി കണ്ടെത്തിയിട്ടുണ്ട്. കൊറോണവൈറസ് ബാധയേറ്റ് ഒരു മരണവും കുവൈറ്റില്‍ ഇതുവരെയായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വൈറസ് ബാധയേറ്റതാണ് ഇയാളുടെ മരണകാരണമെങ്കില്‍ കൊറോണ വൈറസ് ബാധയേറ്റുള്ള രാജ്യത്തെ ആദ്യ മരണമാകുമിത്.
അതേ സമയം ഫര്‍വ്വാനിയ ആശുപത്രിയിലെ സ്വദേശി ഡോക്റ്റര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം നിരീക്ഷണകേന്ദ്രത്തില്‍ മാറ്റിയിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചത്.അതേ പോലെ രോഗ ബാധ സംശയത്തെ തുടര്‍ന്ന് മറ്റൊരു ഡോക്ടറെ അദാന്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: