കുവൈറ്റ് സിറ്റി : കുവൈറ്റില്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് ബാധിതരില്‍ ഇന്ത്യാക്കാരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഇന്ന് വൈറസ് ബാധിച്ച 23 പേരില്‍ 10 പേര് ഇന്ത്യാക്കാരാണ്. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് ഇതോടെ രോഗബാധിതരായ ആകെ ഇന്ത്യാക്കാരുടെ എണ്ണം 35 ആയി.
ഇന്ന് കൊറോണ സ്ഥിരീകരിച്ച ഇന്ത്യക്കാരില്‍ 3 പേര് അസര്‍ ബൈജാനില് നിന്നുള്ള യാത്രക്കാരുമായും 3 പേര് ജോര്‍ദ്ദാനില്‍ നിന്നുള്ള യാത്രക്കാരുമായുള്ള സമ്പര്‍ക്കം വഴിയുമാണു രോഗ ബാധയേറ്റത്. മറ്റ് 4 പേരുടെ രോഗ ബാധയുടെ ഉറവിടം അന്വേഷിച്ചു വരികയാണു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് ആകെ രോഗ ബാധയേറ്റവരുടെ എണ്ണം 289 ആണ്.
നിലവില്‍ 216 പേരാണു ചികില്‍സയില്‍ കഴിയുന്നത്. ഇതില്‍ 82 കാരിയായ ഒരു വനിത ഇന്ന് രോഗ വിമുക്തി നേടിയതായി ആരോഗ്യമന്ത്രി ബാസില്‍ അല്‍ സബാഹ് വ്യക്തമാക്കി. ഇതോടെ 73 പേരാണ് രാജ്യത്ത് ആകെ രോഗ വിമുക്തരായത്.
രാജ്യത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഫ്ളാറ്റ് വാടക ഒഴിവാക്കി കൊടുക്കണമെന്ന് റിയല്‍ എസ്റ്റേറ്റ് യൂണിയന് ആഹ്വാനം ചെയ്തു. അപ്പാര്‍ട്ട്മെന്റുകളുടെ വാടക ഒഴിവാക്കി നല്‍കണമെന്നും ഉടമകള്‍ തങ്ങളുടെ വാടകക്കാരുടെ സാന്പത്തിക ഭാരം കുറക്കുന്നതിനായി യൂണിയന്റെ നേതൃത്വത്തില്‍ പ്രത്യേക പ്രചാരണ പരിപാടികളും ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: