ഡാലസ് : ഡാലസ് മൃഗശാലയിലെ ഗൊറില്ലാ കുടുംബത്തിലെ കാരണവര്‍ എന്നു വിശേഷിപ്പിക്കുന്ന സുബിറ ഇനി ഓര്‍മയില്‍ മാത്രം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സുബിറ മരിച്ചതായി മൃഗശാല അധികൃതര്‍ അറിയിച്ചു. ചുമയും പനിയും മൂലം ചികിത്സയിലായിരുന്ന സുബിറക്ക് സാധാരണ പനിയായിരിക്കുമെന്നാണ് അധികൃതര്‍ കരുതിയിരുന്നത്. എന്നാല്‍ അട്ടോപ്സിക്കുശേഷം ഗൊറില്ലക്ക് കാര്യമായ കാര്‍ഡിയോ വാസ്കുലര്‍ രോഗമായിരുന്നു എന്ന് കണ്ടെത്തി.
2018 ല്‍ ഹൃദയ പരിശോധന നടത്തിയപ്പോള്‍ തകരാറൊന്നും കണ്ടെത്തിയിരുന്നില്ലെന്ന് അധികൃതര്‍ പറയുന്നു. സുബിറയുടെ ചുമക്ക് കോവിഡ് 19 തുമായി ബന്ധപ്പെട്ടതാണോ എന്ന് നേരത്തെ പരിശോധിച്ചതില്‍ വൈറസ് നൈഗറ്റീവാണെന്നായിരുന്നു പരിശോധനാഫലം. മൃഗശാലയിലെത്തുന്ന കാണികള്‍ക്കും കുട്ടികള്‍ക്കും സുബിറ ഒരു ഹരമായിരുന്നു. കുട്ടികളെ തലോടുന്നതും ചേഷ്ഠകള്‍ കാണിക്കുന്നതും എല്ലാവരും ഒരു പോലെ ആസ്വദിച്ചിരുന്നു.
സുബിറ ഇതിനിടയില്‍ രണ്ടു കുട്ടികളുടെ പിതാവായിരുന്നു. 2018 ലും അവസാനം കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലും ഇരുപതു വര്‍ഷത്തിനുശേഷം ആദ്യമായാണ് 2018 ല്‍ ബേബി ഗറില്ല ജനിക്കുന്നത്.
ഗറില്ലകളുടെ പരമാവധി വയസ് 33 ആണെന്ന് അസോസിയേഷന് ഓഫ് സു (ZOO) ആന്റ് അക്വേറിയം അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: