കൊല്ലം: സര്‍ക്കാര്‍ ഐടിഐകള്‍, സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലടക്കം വിവിധ സ്ഥാപനങ്ങളിലെ വാച്ച്മാന്മാര്ക്ക് കൊറോണക്കാലത്തും നിര്‍ബന്ധിത ഡ്യൂട്ടി. ഭക്ഷണമോ വെള്ളമോ ലഭിക്കാതെ ദുരിതത്തില്‍ കഴിയുന്ന ഇവര്‍ക്കുമേല്‍ രാത്രി ഡ്യൂട്ടിയടക്കം അടിച്ചേല്പ്പിക്കുന്നെന്നാണ് ആക്ഷേപം.
അവശ്യസര്‍വീസില്‍പ്പെടാത്ത, വാച്ച്മാന് ജോലി ചെയ്യുന്ന ജീവനക്കാരെ ഭക്ഷണവും യാത്രാസൗകര്യവുമില്ലാത്ത സ്ഥലങ്ങളില്‍ വരെ എത്തി ജോലി ചെയ്യണമെന്ന് അതാത് സ്ഥാപനത്തിലെ വകുപ്പ് മേധാവികളാണ് നിര്‍ബന്ധിക്കുന്നത്.
രാജ്യമാകെ ലോക്ഡൗണിലായ സാഹചര്യത്തില്‍ അവശ്യസര്‍വ്വീസുകളൊഴികെ മറ്റെല്ലാ വകുപ്പുകള്‍ക്കും സര്‍ക്കാര്‍ അവധിയാണ്. പല ഡയറക്ട്രേറ്റുകളുടെയും മേധാവികളെ ഇക്കാര്യം വിളിച്ചറിയിച്ചിട്ടും നടപടിയില്ല. ഉയരവും നെഞ്ചളവുമടക്കം പരിശോധിച്ച് പിഎസ്സി വഴി എടുക്കുന്ന സെക്യൂരിറ്റി ഗാര്‍ഡുകള്‍ മാത്രമാണ് അവശ്യസര്വീസില്പെടുന്നത്. ഓഫീസ് അറ്റന്‍ഡന്റിന്റെ എല്‍ജിഎസ് റാങ്ക്ലിസ്റ്റില് നിന്നാണ് വാച്ച്മാന്മാരായി, പുരുഷന്മാരെ പിഎസ്സി നിയമിക്കുന്നത്.
വിവിധ വകുപ്പുകളിലെ നൈറ്റ് വാച്ച്മാന്മാര്ക്ക് ജോലി സ്ഥലത്ത് ഭക്ഷണം കഴിക്കാനോ ചായയ്ക്കോ ചൂടുവെള്ളത്തിനോ മാര്‍ഗമില്ല. കുറഞ്ഞ വേതനമുള്ള ഇവര്‍ തീര്‍ത്തും ദുരിതപൂര്‍ണമായ സാഹചര്യങ്ങളാണ് നേരിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: