Categories: Kerala

കാസര്‍ഗോഡ് കൊവിഡ് സ്ഥിരീകരിച്ചവരുടെ പേര് വിവരങ്ങള്‍ പുറത്ത്; സമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിക്കപ്പെട്ടത് പോലീസിന് കൈമാറിയ പട്ടിക

ഡിഎംഒ ഓഫീസില്‍ നിന്നും പോലീസിന് കൈമാറിയ പട്ടികയാണ് ഇന്നലെ വൈകിട്ടോടെ സമൂഹമാധ്യമങ്ങളിലടക്കം പ്രസിദ്ധീകരിക്കപ്പെട്ടത്. ചില പേരുകള്‍ വെട്ടിമാറ്റിയ ശേഷമാണ് ലിസ്റ്റ് പുറത്ത് വിട്ടിരിക്കുന്നത്.

Published by

കാസര്‍ഗോഡ്: ജില്ലയിലെ കൊവിഡ് ബാധിതരുടെ പേര് വിവരങ്ങളടങ്ങിയ പട്ടിക പുറത്തായി. സംഭവത്തില്‍ പട്ടിക പുറത്തു പോയതില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. ഡിഎംഒ ഓഫീസില്‍ നിന്നും പോലീസിന് കൈമാറിയ പട്ടികയാണ് ഇന്നലെ വൈകിട്ടോടെ സമൂഹമാധ്യമങ്ങളിലടക്കം പ്രസിദ്ധീകരിക്കപ്പെട്ടത്. ചില പേരുകള്‍ വെട്ടിമാറ്റിയ ശേഷമാണ് ലിസ്റ്റ് പുറത്ത് വിട്ടിരിക്കുന്നത്.  

ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസിനും വേണ്ടി കൊവിഡ് സ്ഥിരീകരിച്ചവരുടെ രണ്ട് ലിസ്റ്റാണ് തയ്യാറാക്കിയിരുന്നത്. ഇതില്‍ പോലീസിന് തയ്യാറാക്കി നല്‍കി ലിസ്റ്റാണ് പുറത്ത് പോയതെന്നാണ് നിഗമനം.  

അതേസമയം രോഗം കൂടുതല്‍ പേരില്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ്. ജില്ലയില്‍ ഇന്നലെ മാത്രം 34 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 82 ആയി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by